അഹമ്മദ് ദേവർ കോവിലുമായി ചർച്ച നടത്തിയിട്ടില്ല; അഭ്യൂഹങ്ങൾ തള്ളി പിഎംഎ സലാം

ദേവർകോവിലിനെ അവസാനമായി കണ്ടത് രണ്ട് മാസം മുമ്പാണ്. ലീഗിലേക്ക് ആര് വരുന്നതും സന്തോഷമാണെന്നും പിഎംഎ സലാം

dot image

മലപ്പുറം: ഐഎൻഎൽ നേതാവും മുൻ മന്ത്രിയുമായ അഹമ്മദ് ദേവർകോവിലുമായി ചർച്ച നടത്തിയിട്ടില്ലന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎം സലാം. ദേവർകോവിലിനെ അവസാനമായി കണ്ടത് രണ്ട് മാസം മുമ്പാണ്. ലീഗിലേക്ക് ആര് വരുന്നതും സന്തോഷമാണെന്നും പിഎംഎ സലാം പറഞ്ഞു. മുസ്ലിം ലീഗിലേക്ക് ചുവടുമാറുന്നത് സംബന്ധിച്ച് പിഎംഎ സലാമുമായി ദേവർകോവിൽ ചർച്ച നടത്തിയെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു പിഎംഎ സലാം. ആരോപണം തള്ളി അഹമ്മദ് ദേവർകോവിലും രംഗത്തെത്തിയിരുന്നു. കള്ളപ്രചാരണമാണ് നടക്കുന്നതെന്നായിരുന്നു അദ്ദേഹം തിരിച്ചടിച്ചത്.

പിഎംഎ സലാമുമായി അഹമ്മദ് ദേവർകോവിൽ ചർച്ച നടത്തിയെന്നും കെ എം ഷാജിയാണ് ചർച്ചയ്ക്ക് നേതൃത്വം നൽകുന്നതെന്നുമാണ് അഭ്യൂഹം. കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ തുടരണമെന്ന ഉപാധി അഹമ്മദ് ദേവർകോവിൽ മുന്നോട്ട് വെച്ചതായാണ് വിവരം. മുസ്ലിം ലീഗ് - സമസ്ത തർക്കത്തിൽ അഹമ്മദ് ദേവർകോവിൽ സ്വീകരിച്ച നിലപാട് നല്ല സൂചനയാണെന്ന് കെ എം ഷാജി പ്രതികരിച്ചിരുന്നു. അതേസമയം മുസ്ലിം ലീഗ് നേതാക്കളുമായി ചർച്ച നടന്നിട്ടില്ലെന്നും ഐഎൻഎല്ലും താനും ഇടത് മുന്നണിക്കൊപ്പം ഉറച്ച് നിൽക്കുമെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു. സമസ്ത വിഷയത്തിൽ താൻ നടത്തിയ പ്രതികരണം ചിലർ തെറ്റിദ്ധരിച്ചതാകാമെന്നും ലീഗും ഐഎൻഎൽ വിമതരും ചേർന്നുണ്ടാക്കുന്ന അഭ്യൂഹമാണ് ഇതെല്ലാമെന്നും അദ്ദേഹം വ്യക്തമാക്കി.

ചർച്ച നടന്നുവെന്ന് ലീഗ് നേതാക്കൾ തുറന്ന് സമ്മതിച്ചിട്ടില്ല. എന്നാൽ ദേവർകോവിലിനെ അവർ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഐഎൻഎല്ലിനെ അഹമ്മദ് ദേവർകോവിൽ പിളർത്തിയത് ലീഗ് അജണ്ടയുടെ ഭാഗമാണെന്ന് ഐഎൻഎൽ വിമതവിഭാഗം ആരോപിക്കുന്നുണ്ട്. ഇടതു മുന്നണിയിൽ ചേർന്ന ഐഎൻഎല്ലിനെ ദുർബലപ്പെടുത്താൻ ദേവർകോവിലിനെ അടർത്തിയെടുക്കാൻ സാധിക്കുമെന്ന് ലീഗ് നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്.

എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി പിഎംഎ സലാം

ഇതിനിടെ എക്സിറ്റ് പോളുകൾ എല്ലാ കാലവും ഉണ്ടാകാറുണ്ടെന്നും ചിലത് ശരിയായിട്ടുണ്ട്, എന്നാൽ ചിലത് തള്ളിപ്പോയിട്ടുണ്ടെന്നും ഇന്നലെ പുറത്തുവന്ന ബിജെപിക്ക് മുൻതൂക്കം നൽകുന്ന എക്സിറ്റ് പോൾ ഫലങ്ങളുടെ പശ്ചാത്തലത്തിൽ പിഎംഎ സലാം പ്രതികരിച്ചു. ഇനി വെറും 48 മണിക്കൂർ കാത്തിരിപ്പ് അല്ലെ വേണ്ടൂ. എക്സിറ്റ് പോളുകളിൽ കൂടുതൽ ചർച്ച നടത്തേണ്ട കാര്യം ഇല്ല. ബിജെപി അക്കൗണ്ട് തുറക്കില്ല എന്ന് തന്നെ ആണ് യുഡിഎഫ് വിലയിരുത്തലെന്നും പിഎംഎ സലാം വ്യക്തമാക്കി.

എക്സിറ്റ് പോളുകൾ വിശ്വസനീയമല്ല, എൽഡിഎഫിന്റെ വോട്ട് ചോരില്ല: എ കെ ബാലൻ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us