കോഴിക്കോട്: മുൻ മന്ത്രിയും ഐഎൻഎൽ നേതാവുമായ അഹമ്മദ് ദേവർകോവിൽ മുസ്ലിം ലീഗിലേക്കെന്ന് സൂചന. അഹമ്മദ് ദേവർകോവിലിനെ ലീഗിലെത്തിക്കാൻ പ്രാഥമിക ചർച്ച നടന്നതായാണ് വിവരം. പി എം എ സലാമുമായി അഹമ്മദ് ദേവർകോവിൽ ചർച്ച നടത്തിയെന്നും കെ എം ഷാജിയാണ് ചർച്ചയ്ക്ക് നേതൃത്വം നൽകുന്നതെന്നുമാണ് റിപ്പോർട്ട്.
കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ തുടരണമെന്ന ഉപാധി അഹമ്മദ് ദേവർകോവിൽ മുന്നോട്ട് വെച്ചതായാണ് വിവരം. മുസ്ലിം ലീഗ് - സമസ്ത തർക്കത്തിൽ അഹമ്മദ് ദേവർകോവിൽ സ്വീകരിച്ച നിലപാട് നല്ല സൂചനയാണെന്നാണ് കെ എം ഷാജിയുടെ പ്രതികണം. എന്നാൽ ചർച്ച നടത്തിയിട്ടില്ലെന്നും കെ എം ഷാജി പറഞ്ഞു.
അതേസമയം ലീഗിലേക്കെന്ന അഭ്യൂഹങ്ങൾ തള്ളുകയാണ് അഹമ്മദ് ദേവർകോവിൽ. താനും മുസ്ലിം ലീഗ് നേതാക്കളുമായി ചർച്ച നടന്നിട്ടില്ലെന്നും ഐഎൻഎല്ലും താനും ഇടത് മുന്നണിക്കൊപ്പം ഉറച്ച് നിൽക്കുമെന്നും മുന്നണിമാറ്റം ചർച്ച ചെയ്തിട്ടില്ലെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു. സമസ്ത വിഷയത്തിൽ താൻ നടത്തിയ പ്രതികരണം ചിലർ തെറ്റിദ്ധരിച്ചതാകാമെന്നും ലീഗും ഐഎൻഎൽ വിമതരും ചേർന്നുണ്ടാക്കുന്ന അഭ്യൂഹമാണ് ഇതെല്ലാമെന്നും റിപ്പോർട്ടറിനോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
യുഡിഎഫിന് മേല്കൈ, ബിജെപി അക്കൗണ്ട് തുറക്കും; എക്സിറ്റ് പോളുകള്ക്ക് ഒരേ സ്വരം