കൊച്ചി: എക്സിറ്റ് പോളിൽ ശുഭപ്രതീക്ഷയുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. മാധ്യമങ്ങളുടെ വിലയിരുത്തലിനെ വിശ്വസിക്കുന്നുവെന്നും കേരളത്തിൽ ബിജെപി മുന്നേറ്റമുണ്ടാകുമെന്നും വി മുരളീധരൻ പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരായ ജനവികാരം തിരഞ്ഞെടുപ്പിൽ ഉണ്ടായി. അത് എന്തായാലും തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുമെന്നും മുരളീധരൻ പറഞ്ഞു. മാധ്യമങ്ങളിൽ വിശ്വാസമുണ്ട്, അത് കൊണ്ട് എക്സിറ്റ് പോളിലും വിശ്വാസമുണ്ടെന്ന് മുരളീധരൻ കൂട്ടിച്ചേർത്തു.
ഇന്നലെ പുറത്തുവന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോളുകള് ഇന്ഡ്യ മുന്നണിക്ക് നിരാശയാണ് നല്കുന്നത്. മോദിക്ക് മൂന്നാമൂഴം പ്രവചിക്കുന്നതാണ് പുറത്തുവന്ന എക്സിറ്റ് പോളുകള്. 400 സീറ്റ് അവകാശപ്പെടുന്ന എന്ഡിഎക്ക് 358 സീറ്റില് വരെ വിജയം എന്ഡിടിവി പോള് ഓഫ് പോള്സ് എക്സിറ്റ് പോള് പ്രവചിക്കുന്നു. പ്രതിപക്ഷ സഖ്യമായ ഇന്ഡ്യ മുന്നണിക്ക് 148 സീറ്റുകളും മറ്റു കക്ഷികള്ക്ക് 37 സീറ്റുകള് വരെയും പോള് ഓഫ് പോള്സ് പ്രവചിക്കുന്നുണ്ട്.
ബിജെപി എക്സിറ്റ് പോളിനേക്കാൾ വലിയ വിജയം നേടും, കേരളത്തിൽ ആറ് വരെ സീറ്റ് ലഭിക്കും: കെ സുരേന്ദ്രൻഎന്ഡിടിവിയെ കൂടാതെ മറ്റു ആറ് എക്സിറ്റ് പോളുകളും എന്ഡിഎയ്ക്ക് മുന്തൂക്കം പ്രവചിക്കുന്നതാണ്. റിപ്പബ്ലിക് ഭാരത്-പിമാര്ക്ക് (359), ഇന്ഡ്യാ ന്യൂസ്-ഡി-ഡൈനാമിക്സ് (371), റിപ്പബ്ലിക് ഭാരത്-മാറ്റ്റസ് (353368), ഡൈനിക് ഭാസ്കര് (281350), ന്യൂസ് നാഷണ് (342378), ജന് കി ബാത് (362392) എന്നിങ്ങനെയാണ് പ്രവചനം.