ആവേശത്തിൽ കാറിൻ്റെഡോറിൽ ഇരുന്ന് യുവാവിൻ്റെയും പെൺകുട്ടിയുടെയും യാത്ര; പിന്നാലെ മുട്ടൻ പണി

മൂന്നാർ ഗ്യാപ് റോഡിലൂടെയായിരുന്നു ഇവരുടെ യാത്ര

dot image

ഇടുക്കി: മൂന്നാറിൽ അപകടമായ രീതിയിൽ കാറിൽ യാത്ര ചെയ്ത് യുവാവും യുവതിയും. കാറിൻ്റെ ഡോറിൽ ഇരുന്നു കൊണ്ടായിരുന്നു ഇവരുടെ അഭ്യാസ പ്രകടനം. മൂന്നാർ ഗ്യാപ് റോഡിലൂടെയായിരുന്നു ഇവരുടെ യാത്ര. ഇതിന്റെ ദൃശ്യങ്ങൾ അടക്കം പുറത്ത് വന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

ഇതോടൊപ്പം എതിർദിശയിലൂടെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാത്തതും എതിർദിശയിലൂടെ വളവുകൾ തിരിയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കൊല്ലം രജിസ്ട്രേഷനിലുള്ള കാറിലായിരുന്നു അപകടമായ രീതിയിൽ ഇവർ യാത്ര ചെയ്തത്.

ഇതിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം മോട്ടോർ വാഹന വകുപ്പിൻ്റെ ശ്രദ്ധയിൽ പെട്ടത്. ഉടൻ മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി സ്വീകരിക്കാൻ തുടങ്ങി. വാഹന ഉടമയെ കണ്ടെത്തിയതായും ഇവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

സഞ്ജു ടെക്കിക്കെതിരെ കുറ്റപത്രം; ചുമത്തിയത് ഒരു വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us