
കോഴിക്കോട്: ലോക്സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വടകരയിൽ സംഘർഷമുണ്ടാകുമെന്ന് മുന്നറിയിപ്പ്. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി വടകരയിൽ ക്യാമ്പ് ചെയ്യും. രഹസ്യാന്വേഷണ വിഭാഗമാണ് മുന്നറിയിപ്പ് നൽകിയത്. ഡിജിപി വിളിച്ച യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. എഡിജിപി നിലവിൽ കോഴിക്കോടാണ് ക്യാമ്പ് ചെയ്യുന്നത്.