'ജനവിധി അംഗീകരിക്കുന്നു, സുരേഷ് ഗോപിയുടെ വിജയത്തിൽ സന്തോഷം'; രാജീവ് ചന്ദ്രശേഖർ

ദേശീയതലത്തിൽ പ്രതീക്ഷയ്ക്കൊത്ത ജയം ഉണ്ടായില്ല. എന്താണ് അതിനുകാരണമെന്ന് പരിശോധിക്കുമെന്നും രാജീവ് ചന്ദ്രശേഖർ

dot image

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ നേരിട്ടത് കടുത്ത മത്സരമെന്ന് കേന്ദ്ര മന്ത്രിയും എൻഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ. ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു. പോസിറ്റീവ് പ്രചാരണമാണ് വോട്ട് വിഹിതം കൂട്ടാനായി നടത്തിയത്. തിരുവനന്തപുരത്ത് തന്നെ തുടരും. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒപ്പം ഉണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

മാവേലിക്കരയില് കൊടി കുത്തി; വിജയം ആവര്ത്തിച്ച് കൊടിക്കുന്നില് സുരേഷ്

നിർണായക വിജയമാണ് തൃശൂരിൽ ഉണ്ടായത്. സുരേഷ് ഗോപി ജയിച്ചതിൽ സന്തോഷമുണ്ട്. ദേശീയതലത്തിൽ പ്രതീക്ഷയ്ക്കൊത്ത ജയം ഉണ്ടായില്ല. എന്താണ് അതിനുകാരണമെന്ന് പരിശോധിക്കുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us