വിജയം ആവര്ത്തിച്ച് ഹൈബി ഈഡന്; എറണാകുളത്ത് ഷൈന് ചെയ്യാതെ എല്ഡിഎഫ്

രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഹൈബി ഈഡന് മണ്ഡലം നിലനിര്ത്തിയത്.

dot image

എറണാകുളം: 2024 ലോക്സഭാ തിരഞ്ഞെടുപ്പില് എറണാകുളത്ത് വിജയം ആവര്ത്തിച്ച് യുഡിഎഫ് സ്ഥാനാര്ത്ഥി ഹൈബി ഈഡന് രണ്ടര ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഹൈബി ഈഡന് സീറ്റ് നിലനിര്ത്തിയത്. എല്ഡിഎഫ് സ്ഥാനാര്ത്ഥി കെ ജെ ഷൈന് ആണ് രണ്ടാം സ്ഥാനത്തെത്തിയത്.

2019 ലും ഹൈബി തന്നെയായിരുന്നു എറണാകുളം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്ത്ഥി. അന്ന് എൽഡിഎഫ് സ്ഥാനാർത്ഥി പി രാജീവിനെയാണ് ഹൈബി തോല്പ്പിച്ചത്. 1,69,153 ഭൂരിപക്ഷത്തിനായിരുന്നു ഹൈബിയുടെ വിജയം. ഇത്തവണ ഹൈബി തന്റെ ഭൂരിപക്ഷം വർധിപ്പിച്ചു.

മുന് എംഎല്എ ആയിരുന്ന പരേതനായ ജോര്ജജ് ഈഡന്റെ മകനാണ് ഹൈബി ഈഡന്. രാഷ്ട്രീയ പ്രവേശനം. കെഎസ്യുവിന്റെ എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡന്റായിരുന്ന ഹൈബി 2007 മുതല് 2009 വരെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റായും പ്രവര്ത്തിച്ചിട്ടുണ്ട്. എന്എസ്യുവിന്റെ ദേശീയ അധ്യക്ഷനും ആയിരുന്നു. 2011ലും 2016ലും എറണാകുളത്ത് നിന്നും നിയമസഭാംഗമായി.

2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില് എറണാകുളം നിയോജക മണ്ഡലത്തില് നിന്നും സെബാസ്റ്റ്യന് പോളിനെ പരാജയപ്പെടുത്തിയാണ് നിയമസഭാംഗമായത്. 32,437 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. ഇതോടെ ഹൈബി നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി മാറി.

1983 ഏപ്രില് 19ന് എറണാകുളം ജില്ലയിലെ കലൂരില് ജനിച്ചു. റാണിയാണ് മാതാവ്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തേവര എസ്എച്ച് കോളേജില് നിന്ന് ബിരുദവും എറണാകുളം ലോ കോളേജില് നിന്ന് നിയമബിരുദവും നേടി. ബികോം, എല്എല്ബിയാണ് വിദ്യാഭ്യാസ യോഗ്യത. അന്ന ലിന്ഡയാണ് ഭാര്യ. ക്ലാര മകളാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us