എക്സിറ്റ് പോൾ ഫലങ്ങൾ ശരിയായിരുന്നുവെങ്കിൽ കഴിഞ്ഞ തവണ ഞാൻ ജയിക്കില്ലായിരുന്നു: എ എം ആരിഫ്

തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ 101 ശതമാനം വിജയം ഉറപ്പാണ്, നല്ല ആത്മവിശ്വാസത്തിലാണെന്നും എം എം ആരിഫ് പ്രതികരിച്ചു

dot image

ആലപ്പുഴ: എക്സിറ്റ് പോൾ ഫലങ്ങൾ ശരിയായിരുന്നുവെങ്കിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ താൻ ജയിക്കില്ലായിരുന്നുവെന്ന് ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർത്ഥി എ എം ആരിഫ്. എക്സിറ്റ് പോൾ ഫലങ്ങൾ എപ്പോഴും നെഗറ്റീവായിട്ടേ വരാറുള്ളൂ. 2006ൽ മത്സരിക്കുന്നത് മുതൽ പരാജയപ്പെടുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ വന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ 101 ശതമാനം വിജയം ഉറപ്പാണ്, നല്ല ആത്മവിശ്വാസത്തിലാണെന്നും എ എം ആരിഫ് പ്രതികരിച്ചു.

'എൽഡിഎഫിന്റേത് നല്ല പ്രവർത്തനം ആയിരുന്നു. എൽഡിഎഫിന് സ്വാധീനമുള്ള നിയോജക മണ്ഡലങ്ങളാണ് പൊതുവിൽ ആലപ്പുഴയ്ക്ക്. കഴിഞ്ഞ തവണ മത്സരിക്കുമ്പോൾ ഉണ്ടായിരുന്ന നെഗറ്റീവ് ഫാക്ടുകൾ സംസ്ഥാന തലത്തിൽ പ്രതിഫലിച്ച ഘടകങ്ങൾ ഉണ്ടായിരുന്നു. അതൊന്നും ഇത്തവണ ഉണ്ടായിരുന്നില്ല. കഴിഞ്ഞ തവണത്തേക്കാള് കൂടുതൽ വ്യക്തി ബന്ധങ്ങൾ ഹരിപ്പാട് മുതലുള്ള ഇടങ്ങളിൽ വ്യക്തിപരമായി ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. അതെല്ലാം സ്വാധീനിക്കുമെന്നും പ്രതിഫലിക്കുമെന്നും ഉറപ്പാണ്', എ എം ആരിഫ് പറഞ്ഞു.

LIVE BLOG: കേരളം ആര്ക്കൊപ്പം? ജനഹിതമറിയാന് നിമിഷങ്ങള് മാത്രം, വിവരങ്ങള് തത്സമയം

രണ്ടാംഘട്ട തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഏപ്രില് 26നായിരുന്നു കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടന്നത്. ഓരോ അസംബ്ലി മണ്ഡലത്തിലെയും വോട്ടെണ്ണാന് ഓരോ ഹാള് സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ഹാളിലും പരമാവധി 14 മേശകള് ഉണ്ടാകും. ഓരോ മേശയ്ക്കും ഗസറ്റഡ് റാങ്കിലെ ഒരു ഉദ്യോഗസ്ഥന് കൗണ്ടിങ് സൂപ്പര്വൈസറായി ഉണ്ടാകും. ഒരു കൗണ്ടിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്സര്വര് എന്നിവരും മേശയ്ക്കു ചുറ്റുമുണ്ടാവും. ഇവര്ക്കുപുറമേ തിരഞ്ഞെടുപ്പ് കമ്മിഷന് പ്രതിനിധികള്, നിരീക്ഷകര്, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്ക്കാര് ഉദ്യോഗസ്ഥര്, സ്ഥാനാര്ഥികള്, അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാര് എന്നിവര്ക്കുമാത്രമാണ് ഹാളിലേക്ക് പ്രവേശനമുണ്ടാവുക. തപാല്വോട്ടുകള് എണ്ണുന്നതിന് പ്രത്യേകം മേശയുണ്ടാകും. സര്വീസ് വോട്ടര്മാരുടെ വോട്ടുകളും റിട്ടേണിങ് ഓഫീസറുടെ മേശയിലാണ് എണ്ണുക.

dot image
To advertise here,contact us
dot image