കാസർകോട് വോട്ടെണ്ണൽ കേന്ദ്രത്തിന് സൗകര്യമില്ല; പരാതിയുമായി സ്ഥാനാർത്ഥികൾ

വിശാലമായ ക്യാംപസ് ഉണ്ടായിട്ട് പോലും വോട്ടെണ്ണൽ കേന്ദ്രത്തിൽ സ്ഥലപരിമിതിയുണ്ടെന്നായിരുന്നു സ്ഥാനാർത്ഥികളുടെ പാരതി

dot image

കാസര്കോട്: വോട്ടെണ്ണൽ കേന്ദ്രത്തിൽ സ്ഥലസൗകര്യം കുറഞ്ഞതിൽ പരാതിയുമായി സ്ഥാനാർത്ഥികൾ. വിശാലമായ ക്യാംപസ് ഉണ്ടായിട്ട് പോലും വോട്ടെണ്ണൽ കേന്ദ്രത്തിൽ സ്ഥലപരിമിതിയുണ്ടെന്നായിരുന്നു സ്ഥാനാർത്ഥികളുടെ പരാതി. കാസർകോട് കേന്ദ്രസർവകലാശാലയിലെ ബ്ലോക്കുകളിലാണ് വോട്ടേണ്ണൽ കേന്ദ്രം ഒരുക്കിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശപ്രകാരം വോട്ടെണ്ണൽ കേന്ദ്രത്തിൽ സ്ഥാനാർത്ഥികൾക്കും ഏജന്റുമാര്ക്കും സുഗമമായി സഞ്ചരിക്കാനുള്ള സൗകര്യം ഉണ്ടാവണം. എന്നാല് ഇവിടെ ഇരിക്കുന്നതിനോ കസേര നീക്കിയിടാനോ ഉള്ള സൗകര്യം പോലുമില്ലെന്നാണ് സ്ഥാനാർത്ഥികൾ പാരതിപ്പെടുന്നത്.

LIVE BLOG: കേരളം വലത്തോട്ടോ? കടുത്ത പോരാട്ടം, വിവരങ്ങള് തത്സമയം

വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കാസർകോട് യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താനാണ് മുന്നിൽ. എൽഡിഎഫ് സ്ഥാനാർത്ഥി എം വി ബാലകൃഷ്ണനാണ് രണ്ടാമതെത്തിയിരിക്കുന്നത്.

dot image
To advertise here,contact us
dot image