തൃശ്ശൂർ: വോട്ടെണ്ണൽ നടക്കുന്നതിനിടെ സൗഹൃദം പങ്കിട്ട് ചാലക്കുടി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി സി രവീന്ദ്രനാഥും യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാനും. എംഎൽഎമാർ ആയിരുന്നപ്പോൾ മുതലുള്ള സൗഹൃദമാണ് തമ്മിലെന്ന് നേതാക്കൾ പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായിട്ട് കാണുന്നതിന്റ സന്തോഷവും ഇരുവരും പങ്കുവെച്ചു. ഇരുവരും പരസ്പരം കൈൊടുത്ത് സൗഹൃദം ആസ്വദിക്കുന്നതും വോട്ടെണ്ണൽ ദിനത്തിലെ ഒരു പോസറ്റീവ് കാഴ്ചയായിരുന്നു. ജനാധിപത്യ മത്സരം നടക്കേണ്ടതിൻ്റെ മാതൃകയാണ് ചാലക്കുടി മണ്ഡലമെന്ന് ഇരുവരും അഭിപ്രയപ്പെട്ടു.
'എംഎൽഎമാർ ആയിരുന്നപ്പോൾ മുതലുള്ള സൗഹൃദമാണ് ഞങ്ങൾ തമ്മിലുള്ളത്. തിരഞ്ഞെടുപ്പിൽ ഞാൻ ഒരു കാര്യം പറയുന്നു, മാഷ് വ്യത്യസ്ത അഭിപ്രായം പറയുന്നു. സൗഹാർദപരമായ തിരഞ്ഞെടുപ്പായിരുന്നു. തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരമുണ്ടായിരുന്നു. ശക്തമായ മത്സരം ജനാധിപത്യ സംവിധാനത്തിന് നല്ലതാണെന്നാണ് ഞാൻ വിചാരിക്കുന്നത്. മാഷിന്റെ അഭിപ്രായവും അതുതന്നെയായിരിക്കും', ബെന്നി ബെഹനാൻ.
'മാന്യമായ, ജനാധിപത്യ, രാഷ്ട്രീയ മത്സരമായിരുന്നു. രാഷ്ട്രീയ വിഷയങ്ങളെ ചർച്ച ചെയ്തിട്ടുള്ളൂ. അതിൽ വളരെയധികം സന്തോഷവും അഭിമാനവുമാണുള്ളത്. ഇങ്ങനെയാണ് ഒരു ജനാധിപത്യ മത്സരം നടക്കേണ്ടത്', സി രവീന്ദ്രനാഥ് പറഞ്ഞു.
LIVE BLOG: ഇവിഎം വോട്ടുകള് എണ്ണി തുടങ്ങി, ആദ്യ ഫലസൂചനകള് യുഡിഎഫിനൊപ്പം, വിവരങ്ങള് തത്സമയംവോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില് ചാലക്കുടി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാനാണ് മുന്നിൽ. എൽഡിഎഫാണ് തൊട്ടുപിന്നിൽ. തൃശ്ശൂരിൽ എല്ഡിഎഫ് ആണ് മുന്നിൽ നിൽക്കുന്നത്. സംസ്ഥാനത്ത് 20 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല് നടക്കുന്നത്.