വോട്ടെണ്ണല്; കൊല്ലത്ത് ഗതാഗത നിയന്ത്രണം ഏര്പ്പെടുത്തി

ആല്ത്തറമൂട്-ലക്ഷ്മിനട റോഡില് പൊതുഗതാഗതം പൂര്ണമായും നിരോധിച്ചതായി അധികൃതര് അറിയിച്ചു

dot image

കൊല്ലം: വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കൊല്ലം ലോക്സഭാ മണ്ഡലത്തില് ഗതാഗത നിയന്ത്രണങ്ങള് ഏര്പ്പെടുത്തി. കൊല്ലത്തെ തങ്കശ്ശേരി സെന്റ് അലോഷ്യസ് സ്കൂളില് നടക്കുന്ന വോട്ടെണ്ണലിന്റെ ഭാഗമായി ആല്ത്തറമൂട്-ലക്ഷ്മിനട റോഡില് പൊതുഗതാഗതം പൂര്ണമായും നിരോധിച്ചതായി അധികൃതര് അറിയിച്ചു. ഇന്ന് രാവിലെ അഞ്ച് മണി മുതല് വോട്ടെണ്ണല് നടപടിക്രമങ്ങള് പൂര്ത്തിയാകുന്നതുവരെയാണ് നിയന്ത്രണം. ഇതുവഴി വരുന്ന വാഹനങ്ങള് ആല്ത്തറമൂട് ജങ്ഷനില് നിന്ന് വലത്തോട്ട് തിരിഞ്ഞ് കഴ്സണ് റോഡിലൂടെ വേണം ലക്ഷ്മിനട ഭാഗത്തേക്ക് പോകേണ്ടതാണ്.

പുകയില പണ്ടകശാല മുതല് സൂചിക്കാരന് മുക്ക് വഴി വാടി വരെയുള്ള റോഡില് ഭാഗിക ഗതാഗത നിയന്ത്രണവും ഏര്പ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഡ്യൂട്ടികള്ക്ക് വരുന്ന ഉദ്യോഗസ്ഥര് കഴ്സണ് റോഡ് വഴി വന്ന് ട്രിനിറ്റി ലെയ്സിയം സ്കൂളിന്റെ പില്വശത്തെ ഗേറ്റ് വഴി ട്രിനിറ്റി മൈതാനത്തോ റ്റി ഡി റോഡിന്റെ സൈഡിലോ വാഹനം പാര്ക്ക് ചെയ്യണമെന്ന് അധികൃതര് അറിയിച്ചു. കൗണ്ടിങ് സെന്ററിന് എതിര്വശത്തുള്ള മൊബൈല് പോയിന്റില് എത്തി കൈവശമുള്ള മൊബൈല് ഫോണുകള് ഏല്പ്പിച്ചതിന് ശേഷം മാത്രമാണ് ഗൗണ്ടിങ് സെന്ററിലേക്ക് പ്രവേശിക്കേണ്ടത്. ഇതിനുമുന്പ് പ്രധാന കവാടത്തില് ഏര്പ്പെടുത്തിയിരിക്കുന്ന സുരക്ഷാപരിശോധനയ്ക്ക് വിധേയമാവുകയും വേണം.

വോട്ടെണ്ണൽ; സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കൗണ്ടിങ് സെന്ററിലേക്ക് എത്തിച്ചേരേണ്ട അംഗീകൃത ഏജന്റുമാര് ലക്ഷ്മിനട വഴി ഫാത്തിമാ റോഡില് കടന്ന് വേണം എത്താന്. വാഹനങ്ങള് ലക്ഷ്മിനട- ആല്ത്തറമൂട് റോഡില് ലഭ്യമായ സ്ഥലത്തോ അല്ലെങ്കില് വാടി പുകയില പാണ്ടകശാല റോഡിലോ പാര്ക്ക് ചെയ്യണമെന്ന് അധികൃതര് അറിയിച്ചു. കൗണ്ടിങ് ഏജന്റുമാര്ക്കും കൗണ്ടിങ് സെന്ററിന് എതിര്വശത്തുള്ള മൊബൈല് പോയിന്റിലെത്തി ഫോണുകള് ഏല്പ്പിക്കുകയും പ്രധാന കവാടത്തില് ഏര്പ്പെടുത്തിയിരിക്കുന്ന സുരക്ഷാപരിശോധനയ്ക്ക് വിധേയമാവുകയും വേണം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us