രണ്ടാം വരവിൽ ഇടുക്കിയെ കിടുക്കിയ ഡീൻ

മണ്ഡലം തിരിച്ചുപിടിക്കാൻ ജോയ്സ് ജോർജും നിലനിർത്താൻ ഡീൻ കുര്യാക്കോസും തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയപ്പോൾ ഇത്തവണ ജനവിധി തുണച്ചത് ഡീനിനെ

dot image

കഴിഞ്ഞ തവണ റെക്കോര്ഡ് ഭൂരിപക്ഷത്തില് ലോക്സഭയിലേക്കെത്തിയ ഡീന് കുര്യാക്കോസ് ഇക്കുറിയും ഒരു ലക്ഷത്തിലേറെ ഭൂരിപക്ഷത്തിലാണ് ലോക്സഭയിലെത്തിയത്. ഇടുക്കിയിൽ ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ ഹാട്രിക് പോരാട്ടമായിരുന്നു. 2014ൽ വിജയം എൽഡിഎഫിലെ ജോയ്സ് ജോർജിനൊപ്പമായിരുന്നുവെങ്കിൽ 2019ൽ ഡീൻ കുര്യാക്കോസിനായിരുന്നു വിജയം. മണ്ഡലം തിരിച്ചുപിടിക്കാൻ ജോയ്സ് ജോർജും നിലനിർത്താൻ ഡീൻ കുര്യാക്കോസും തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയപ്പോൾ ഇത്തവണ ജനവിധി തുണച്ചത് ഡീനിനെ.

2013 വരെ യൂത്ത് കോൺഗ്രസ് ഇടുക്കി ലോക്സഭാ മണ്ഡലം പ്രസിഡന്ററായിരുന്ന ഡീൻ 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചുവെങ്കിലും 50,542 വോട്ടുകളുടെ കുറവോടെ പരാജയം നേരിട്ടു. അന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച അഡ്വ. ജോയ്സ് ജോർജ് 3,82,019 വോട്ടുകൾ ( 6.2% ഭൂരിപക്ഷം) നേടി വിജയിച്ചു. ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച അഡ്വ. സാബു വർഗീസിന് അന്ന് 50,438 വോട്ടുകൾ മാത്രമാണ് നേടാനായത്.

2013-ലെ തോൽവിയുടെ ക്ഷീണം 4,98,493 വോട്ടുകളുടെ പിൻബലത്തോട് തീർക്കുകയായിരുന്നു ഡീൻ കുര്യാക്കോസ്. 2013-ൽ 46.6% വോട്ടാണ് നേടിയിരുന്നെങ്കിൽ അടുത്ത് തിരഞ്ഞെടുപ്പിന് ഇത് 54.2% വോട്ട് പിൻബലത്തിലേക്ക് (18.6% ഭൂരിപക്ഷം) ഉയർന്നിരുന്നു. 1,71,053 വോട്ടുകളുടെ ഗംഭീര ഭൂരിപക്ഷത്തോടെ ഡീൻ ലോകസഭയിലേക്കെത്തി. അന്ന് അഡ്വ. ജോയ്സ് ജോർജിന് 3,27,440 വോട്ടുകളും ബിഡിജെസ് സ്ഥാനാർത്ഥി ബിജു കൃഷ്ണന് 78,648 വോട്ടുകളുമാണ് നേടിയത്.

കെ എസ് യു വിലൂടെയാണ് ഡീൻ കുര്യാക്കോസ് സംഘടനാ പ്രവർത്തിലെത്തുന്നത്. 1998ൽ തൊടുപുഴ ന്യൂമാൻ കോളേജിൽ കെഎസ്യുവിന്റെ യൂണിറ്റ് സെക്രട്ടറിയായാണ് സംഘടനാ ചുമതലകളിൽ എത്തിയത്. 2004 മുതൽ 2007 വരെ കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. 2007 മുതൽ 2009 വരെ സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയിലും 2009 -2010 വർഷങ്ങളിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായും ഡീൻ പ്രവർത്തിച്ചിട്ടുണ്ട്.

2013 വരെ യൂത്ത് കോൺഗ്രസ് ഇടുക്കി ലോക്സഭാ മണ്ഡലം പ്രസിഡന്ററായിരുന്നു. അതിന് ശേഷം 2020 വരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു. എറണാകുളം ജില്ലയിലെ ഐക്കരനാട് താലൂക്കിലെ പൈങ്ങോട്ടൂർ പഞ്ചായത്തിൽ എ എം കുര്യാക്കോസിന്റെയും റോസമ്മയുടേയും മകനായി 1981 ജൂൺ 27 നാണ് ഡീൻ കുര്യാക്കോസിന്റെ ജനനം. ഡോ. നീത പോളാണ് ജീവിത പങ്കാളി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us