കൊല്ലത്ത് ഹാട്രിക് പ്രേമചന്ദ്രൻ

എന് കെ പ്രേമചന്ദ്രൻ എന്ന ട്രെൻഡ് നിലനിർത്തി മൂന്നാമതും വിജയക്കൊടി പാറിച്ചിരിക്കുകയാണ്

dot image

കൊല്ലം മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയില് പല തവണ എത്താൻ കഴിഞ്ഞു എന്ന ആത്മവിശ്വാസം തന്നെയാണ് എന്കെ പ്രേമചന്ദ്രന് വീണ്ടും വിജയക്കൊടി പാറിക്കാൻ കഴിഞ്ഞത്. ഒന്നര ലക്ഷത്തോളം ഭൂരിപക്ഷത്തോടെയാണ് ഇത്തവണ എൻ കെ പ്രേമചന്ദ്രൻ വീണ്ടും തട്ടകത്തിൽ നിലയുറപ്പിച്ചത്. ഇത് എൻ കെ പ്രേമചന്ദ്രന്റെ ഹാട്രിക് വിജയമെന്ന് വിശേഷിപ്പിക്കാം. എൽഡിഎഫ് സ്ഥാനാർത്ഥി മുകേഷാണ് രണ്ടാം സ്ഥാനത്ത്. എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ മൂന്നാം സ്ഥാനത്തും.

2014-ല് എം എ ബേബിയെ 37,649 വോട്ടുകൾക്കും 2019-ൽ എന് ബാലഗോപാലിനെ 1,48,856 വോട്ടുകൾക്കും തോല്പ്പിച്ചായിരുന്നു എന് കെ പ്രേമചന്ദ്രന്റെ ലോക്സഭ പ്രവേശനം. 2014-ൽ 46.5% വോട്ടുകൾ നേടിയാപ്പോൾ 2019-ൽ വോട്ട് ശതമാനം 51.6 ആയി കൂടിക്കൊണ്ട് 4.3 ശതമാനത്തിൽ നിന്ന് 15.4 ശതമാനത്തിലേക്ക് കുതിച്ചു. 2014-ൽ എൻ കെ പ്രേമചന്ദ്രന്റെ എതിരാളികായിരുന്നത്, എൽഡിഎഫ് സ്ഥാനാർത്ഥി എം എ ബേബിയും (3,70,879 വോട്ടുകൾ), എൻഡിഎ സ്ഥാനാർത്ഥി എം വേലായുധനുമായിരുന്നു (58,671 വോട്ടുകൾ). 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻ കെ പ്രേമചന്ദ്രൻ 4,99,677 വോട്ടുകൾ നേടിയപ്പോൾ കെ എൻ ബാലഗോപാൽ 3,50,821 വോട്ടുകളും കെ വി സാബുവിന് 1,03,339 വോട്ടുകളുമാണ് നേടിയത്. ഈ ട്രൻഡിലേക്കാണ് എൻ കെ പ്രേമചന്ദ്രൻ മൂന്നമതും കയറിയിരിക്കുന്നത്.

തിരുവനന്തപുരം വര്ക്കല താലൂക്കിലെ നാവായിക്കുളത്ത് എന് കൃഷ്ണപിള്ളയുടെയും മഹേശ്വരിയമ്മയുടെയും മകനായി 1960 മെയ് 25-നാണ് എന് കെ പ്രേമചന്ദ്രന് ജനിച്ചത്. കൊല്ലം ഫാത്തിമ മാതാ കോളേജില് നിന്ന് ശാസ്ത്രബിരുദം നേടിയ ശേഷം തിരുവനന്തപുരം ഗവണ്മെന്റ് കോളേജില് നിയമ പഠനത്തിന് ചേര്ന്നു. 1985-ല് കേരള സര്വ്വകലാശാലയില് നിന്ന് ഒന്നാം റാങ്കോടെ നിയമബിരുദം നേടി.

ആര്എസ്പിയുടെ വിദ്യാര്ത്ഥി വിഭാഗമായ ഓള് ഇന്ത്യ പ്രോഗ്രസ്സീവ് സ്റ്റുഡന്റ്സ് യൂണിയന് (എഐപിഎസ്യു) പ്രവര്ത്തനങ്ങളിലൂടെയാണ് എന്കെ പ്രേമചന്ദ്രന് രാഷ്ട്രീയ പ്രവര്ത്തനങ്ങള്ക്ക് തുടക്കം കുറിച്ചത്. ആര്വൈഎഫ് സംസ്ഥാന സെക്രട്ടറിയായും പ്രവര്ത്തിച്ചിട്ടുണ്ട്. നിലവില് ആര്എസ്പിയുടെ വിദ്യാര്ത്ഥി വിഭാഗമായ ഓള് ഇന്ത്യ പ്രോഗ്രസ്സീവ് സ്റ്റുഡന്റ്സ് യൂണിയന് (എഐപിഎസ്യു) വഴിയാണ് പൊതുരംഗ പ്രവേശനം. ആര്വൈഎഫ് സംസ്ഥാന സെക്രട്ടറിയായും പ്രവര്ത്തിച്ചു. നിലവില് ആര്എസ്പിയുടെ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാണ് പ്രേമചന്ദ്രന്.

1988-ല് നാവായിക്കുളം ഗ്രാമപഞ്ചായത്ത് അംഗം, 1991-ല് ജില്ലാ കൗണ്സില് അംഗം, 1995-ല് ജില്ലാ പഞ്ചായത്ത് അംഗം എന്നീ നിലകളില് പ്രവര്ത്തിച്ചിട്ടുണ്ട്. 1996 ല് കൊല്ലം ലോക്സഭാ മണ്ഡലത്തില് ആര്എസ്പി സ്ഥാനാര്ത്ഥിയായി എല്ഡിഎഫ് പിന്തുണയോടെ മത്സരത്തിനിറങ്ങിയ എന്കെ പ്രേമചന്ദ്രന് വിജയിച്ച് ലോക്സഭയില് എത്തി. 1998-ലെ ലോക്സഭാ തിരഞ്ഞെടുപ്പില് കൊല്ലം പാര്ലമെന്റ് മണ്ഡലത്തില് നിന്ന് വീണ്ടും ലോക്സഭയിലെത്തി. 2000 മുതല് 2006 വരെ രാജ്യസഭ അംഗമായും പ്രവര്ത്തിച്ചിട്ടുണ്ട്.

2006-ലെ നിയമസഭാ തിരഞ്ഞെടുപ്പില് ചവറയില് ആര്എസ്പി (ബി)യുടെ സ്ഥാനാര്ത്ഥിയും സിറ്റിംഗ് എംഎല്എയുമായിരുന്ന ഷിബു ബേബി ജോണിനെ തോല്പിച്ച് വിഎസ് അച്യുതാനന്ദന് മന്ത്രിസഭയില് ജലവിഭവ വകുപ്പ് മന്ത്രിയായി. മുല്ലപ്പെരിയാര് പ്രശ്നത്തില് സ്വീകരിച്ച നിലപാട് അദ്ദേഹത്തെ ശ്രദ്ധേയനാക്കി. 2011ലെ നിയമസഭ തെരഞ്ഞെടുപ്പില് ചവറ മണ്ഡലത്തില് ഇടതുമുന്നണി സ്ഥാനാര്ത്ഥിയായി മത്സരിച്ചെങ്കിലും യുഡിഎഫിന്റെ ഷിബു ബേബി ജോണിനോട് പരാജയപ്പെട്ടു.

2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്പ് കൊല്ലം ലോക്സഭ സീറ്റ് നല്കാതിരുന്നതില് പ്രതിഷേധിച്ച് ആര്എസ്പി കേരള ഘടകം ഇടതുമുന്നണി വിട്ട് യുഡിഎഫില് ചേര്ന്നു. ഏറെ വൈകാതെ തന്നെ ഷിബു ബേബി ജോണിന്റെ ആര്എസ്പി (ബി)യും എ എ അസീസിന്റെ ആര്എസ്പിയും തമ്മില് ലയിച്ച് ഒറ്റ പാര്ട്ടിയായി യുഡിഎഫ് ഘടകകക്ഷിയായി.

2014-ലെ ലോക്സഭ തിരഞ്ഞെടുപ്പില് യുഡിഎഫ് സ്ഥാനാര്ത്ഥിയായി കൊല്ലത്ത് നിന്ന് മത്സരിച്ച പ്രേമചന്ദ്രന് സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗമായ എംഎ ബേബിയെ പരാജയപ്പെടുത്തി ലോക്സഭാംഗമായി. 2019-ല് സിപിഐഎമ്മിന്റെ മുന് രാജ്യസഭാംഗമായ കെ എന് ബാലഗോപാലിനെ തോല്പ്പിച്ച് വീണ്ടും കൊല്ലത്ത് നിന്ന് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

Read Live Updation on Lok Sabha Election Results in Kerala

LIVE BLOG: കേരളം വലത്തേക്ക്, അക്കൗണ്ട് തുറക്കാന് ബിജെപി, ഭരണവിരുദ്ധ വികാരമോ?
dot image
To advertise here,contact us
dot image