പാലക്കാട് വി കെ ശ്രീകണ്ഠന് തന്നെ

എല്ഡിഎഫ് സ്ഥാനാര്ഥി എ വിജയരാഘവനെ പാരജയപ്പെടുത്തിയാണ് മണ്ഡലം നിലനിര്ത്തിയത്

സനല്‍കുമാര്‍
1 min read|04 Jun 2024, 05:01 pm
dot image

പാലക്കാട്: പാലക്കാട് ഇക്കുറിയും വികെ ശ്രീകണ്ഠന് തന്നെ. സിപിഐഎം സ്ഥാനാര്ഥി എ വിജയരാഘവനെ പാരജയപ്പെടുത്തിയാണ് യുഡിഎഫിലെ സിറ്റിങ്ങ് എംപി കുടിയായ ശ്രീകണ്ഠന് മണ്ഡലം നിലനിര്ത്തിയത്. ബിജെപി സ്ഥാനാര്ഥി സി കൃഷ്ണകുമാറാണ് മൂന്നാം സ്ഥാനത്ത്. ചുവന്ന കോട്ടയായ പാലക്കാട്ട് നിന്നും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില് സിപിഐഎമ്മിലെ എം ബി രാജേഷിനെതിരെ 11,637 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അട്ടിമറി വിജയം നേടിയത്. ഇക്കുറി രണ്ടാം അങ്കത്തിനാണ് പാലക്കാട്ട് ഇറങ്ങിയത്. 2011ല് ഒറ്റപ്പാലത്ത് നിന്ന് കോണ്ഗ്രസ് സ്ഥാനാര്ഥിയായി നിയമസഭയിലേക്ക് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു.

സിപിഐഎം നേതാവ് എം ഹംസയോടായിരുന്നു അന്ന് പരാജയം ഏറ്റുവാങ്ങിയത്. വിദ്യാര്ത്ഥി പ്രസ്ഥാനമായ കെഎസ് യു വിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. 1993ല് കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റായി. 2006ല് കെപിസിസി നിര്വ്വാഹക സമിതിയംഗമായി. 2012ല് കെപിസിസി സെക്രട്ടറി. മൂന്ന് തവണ തുടര്ച്ചയായി ഷൊര്ണൂര് മുനിസിപ്പാലിറ്റിയിലേക്ക് മത്സരിച്ച് ജയിച്ചു. പാലക്കാട് ഡിസിസി പ്രസിഡന്റുമായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗമായും കാര്ഷിക സര്വകലാശാല ജനറല് കൗണ്സില് അംഗമായും പ്രവത്തിച്ചിട്ടുണ്ട്. കോണ്ഗ്രസ് നേതാവ് കെ എ തുളസിയാണ് ഭാര്യ. ഇവര് മുന് വനിതാ കമ്മിഷന് അംഗവും നിലവില് നെന്മാറ എന്എസ്എസ് പ്രിന്സിപ്പാളും ആണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us