പിടിയും കോഴിക്കറിയുമൊരുക്കി പ്രവര്ത്തകര്; ഇത്രയും ആവേശം വേണ്ടെന്ന് ഫ്രാൻസിസ് ജോർജ്ജ്

പൊതുജനങ്ങൾ യുഡിഎഫിനെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്നുണ്ടെന്നും ഫ്രാൻസിസ് ജോർജ്ജ് പറഞ്ഞു

dot image

കോട്ടയം: പിറവത്ത് പാർട്ടി പ്രവർത്തകർ വിജയം ആഘോഷിക്കാൻ പിടിയും കോഴിക്കറിയും തയ്യാറാക്കിയതിനെ വിമർശിച്ച് കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ്ജ്. ഇത്രയും ആവേശം വേണ്ട, താൻ ആരോടും പിടിയും കോഴിക്കറിയും ഉണ്ടാക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും മിതത്വം പാലിക്കണമെന്നും ഫ്രാൻസിസ് ജോർജ്ജ് പറഞ്ഞു. എന്നാൽ, തയ്യാറാക്കിയ പിടിയും കോഴിക്കറിയും പാഴാകുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കോട്ടയത്ത് വോട്ടെണ്ണൽ കേന്ദ്രത്തിനടുത്തുള്ള യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ എത്തിയപ്പോഴായിരുന്നു അദ്ദഹം പ്രതികരിച്ചത്.

രാഷ്ട്രീയം മാറിക്കൊണ്ടിരിക്കുമെന്ന് ഫ്രാൻസിസ് ജോർജ്ജ് പറഞ്ഞു. കേരളാ കോൺഗ്രസ് എം മുന്നണിയെ യുഡിഎഫിൽ എടുക്കുമോയെന്ന കാര്യത്തിൽ പാർട്ടി നേതൃത്വമാണ് നിലപാട് പറയുക. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫിന് വൻ മുന്നേറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

'ഇൻഡ്യാ മുന്നണി അധികാരത്തിൽ വരും. ഇൻഡ്യാ മുന്നണിയുടെ കേരളത്തിലെ പ്രതിരൂപം യുഡിഎഫാണ്. രാഹുൽ ഗാന്ധി വന്നതിൻ്റെ ഗുണം യുഡിഎഫിനാണ് ഉണ്ടാവുക. എക്സിറ്റ് പോൾ ഫലങ്ങൾ 100 ശതമാനം ശരിയല്ല', ഫ്രാൻസിസ് ജോര്ജ്ജ് വ്യക്തമാക്കി

വോട്ടെണ്ണൽ; സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

പൊതുജനങ്ങൾ യുഡിഎഫിനെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്നുണ്ടെന്നും ഫ്രാൻസിസ് ജോർജ്ജ് പറഞ്ഞു. ജയപരാജയ സമ്മിശ്രമാണ് തിരഞ്ഞെടുപ്പ്. ടെൻഷൻ അടിച്ചിട്ട് കാര്യമില്ലെന്നും ദുഃഖമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രാൻസിസ് ജോർജ്ജിൻ്റെ ഒൻപതാമത്തെ തിരഞ്ഞെടുപ്പാണിത്. ആറ് വട്ടമാണ് പാർലമെന്റിലേക്ക് മാത്രം മത്സരിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us