തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല പോരാട്ടം കാഴ്ചവെച്ചുകൊണ്ട് 18 സീറ്റ് എന്ന നേട്ടം കൊയ്ത് കോൺഗ്രസ് കരുത്ത് കാട്ടിയ ദിവസത്തിനാണ് ഇന്നലെ സംസ്ഥാനം സാക്ഷ്യം വഹിച്ചത്. എന്നാൽ കേരളത്തിൽ ആറ്റിങ്ങൽ മാത്രം തങ്ങളുടെ കൈപിടിയിലൊതുക്കാൻ യുഡിഎഫിന് കുറച്ച് വിയർക്കേണ്ടി വന്നു. സംസ്ഥാനത്തെ തന്നെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനാണ് ഇടതു കോട്ടയായ ആറ്റിങ്ങലിൽ അടൂർ പ്രകാശ് രണ്ടാമതും വിജയിച്ചത്.
3,28,051 വോട്ടുകൾ നേടി അടൂർ പ്രകാശ് വിജയം കൈവരിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാര്ത്ഥിയായ വി ജോയി സ്വന്തമാക്കിയത് 3,27,367 വോട്ടുകളായിരുന്നു. അതായത്, വെറും 684 വോട്ടിന്റെ ഭൂരിപക്ഷം. വി മുരളീധരനാകട്ടെ 3,11,779 വോട്ടും. വോട്ട് വിഹിതം കുറഞ്ഞതിൽ ആശങ്കപ്പോടുമ്പോൾ മറുവശത്ത് എന്ന പേരിൽ സ്വതന്ത്രരായി നിന്ന സ്ഥാനാര്ത്ഥികൾ ചേർന്ന് നേടിയതാകട്ടെ 2625 വോട്ടുകൾ. 9791 വോട്ട് നോട്ടയ്ക്കും.
വര്ക്കലയിൽ മാത്രം വി ജോയി ഒന്നാമതെത്തിയപ്പോൾ നെടുമങ്ങാട്, വാമനപുരം, ചിറയിന്കീഴ്, അരുവിക്കര എന്നീ നിയമസഭാ മണ്ഡലങ്ങളില് അടൂര് പ്രകാശ് മുന്നിലെത്തി. വി മുരളീധരനാകട്ടെ ആറ്റിങ്ങലിലും കാട്ടാക്കടയിലും ഒന്നാം സ്ഥാനം പിടിച്ചു. 4779 വോട്ടുകളാണ് മുരളീധരന് കാട്ടാക്കടയിൽ മാത്രം അധികം നേടിയത്.
ബിജെപിയുടെ വിജയം വിമര്ശനാത്മകമായി വിലയിരുത്തണം: മുഖ്യമന്ത്രി