ന്യൂഡൽഹി: കേരളത്തിൽ ഒരു സീറ്റ് നേടാനായതിൽ കടുത്ത ആത്മവിശ്വാസത്തിലാണ് ബിജെപി. ഫലപ്രഖ്യാപനത്തിന് ശേഷമുള്ള വിജയാഹ്ലാദത്തിനിടെയിലും വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് വി മുരളീധരൻ. അടൂർ പ്രകാശിന്റേയും വി ജോയിയുടേയും ആരോപണങ്ങൾക്ക് മറുപടിയുമായിട്ടാണ് വി മുരളീധരൻ രംഗത്ത് എത്തിയത്. പണമൊഴുക്കി വോട്ട് വാങ്ങിയെന്ന് ആരോപണം ഉന്നയിക്കുന്നവർ അതിന് തെളിവുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കണമെന്ന് വി മുരളീധരൻ പറഞ്ഞു. ഹിന്ദുവോട്ടർമാരുടെ ഇടയിൽ ചാഞ്ചല്യമുണ്ടാക്കി എന്നുപറയുന്ന സിപിഐഎം, ജനങ്ങളെ വര്ഗീയമായി ഭിന്നിപ്പിക്കാന് ശ്രമിക്കുകയാണ്.
കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് മനസിലാക്കാതെ ആറ്റിങ്ങലിലെ എതിർ സ്ഥാനാർഥികൾ വോട്ടർമാരെ മോശക്കാരാക്കുകയാണെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി. സ്വന്തം മണ്ഡലത്തിൽ പോലും മുന്നേറാനാകാത്തതിന് വോട്ടർമാരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദിയുടെ പദ്ധതികളെ ജനം സ്വീകരിച്ചതും അഴിമതിക്കെതിരായ ജനവികാരവും കൊള്ളയോടുള്ള അമർഷവുമാണ് ആറ്റിങ്ങലില് തനിക്ക് ചരിത്രമുന്നേറ്റം സാധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ആരുടെയും പിന്തുണയില്ലാതെയാണ് ആറ്റിങ്ങലിൽ ബിജെപി മത്സരത്തിനിറങ്ങുന്നത്. ശക്തമായ ത്രികോണ മത്സരം കാഴ്ചവക്കാനും ഏഴ് ശതമാനം വോട്ടുയർത്താനും സാധിച്ചു. 2019ലെ പ്രകടനം ബി ജെ പിക്ക് സാധ്യമല്ല എന്ന പ്രവചനങ്ങള് തെറ്റി. എന്നും ജനങ്ങളോട് നന്ദിയുണ്ടെന്നും മണ്ഡലത്തിൽത്തന്നെ തുടരുമെന്നും വി മുരളീധരൻ പറഞ്ഞു.
തലസ്ഥാനത്തെ അഞ്ച് നിയമസഭാ സീറ്റുകളില് ബിജെപി ഒന്നാമത്; കഴക്കൂട്ടത്ത് പതിനായിരം കടന്ന് ലീഡ്