കെ കെ ശൈലജ വന്നിട്ടും വടകരയില് എല്ഡിഎഫിന്റെ വോട്ട് കുറഞ്ഞു;കൂത്തുപറമ്പും കൈവിട്ടു, തലശേരിയൊപ്പം

എന്നാൽ ആ പരീക്ഷണവും പരാജയപ്പെടുന്ന കാഴ്ചയാണ് ഫലം വന്നപ്പോൾ കണ്ടത്.

dot image

കോഴിക്കോട് തങ്ങളുടെ കൈവിട്ടു പോയ വടകരയെന്ന പഴയ ചെങ്കോട്ട തിരിച്ചു പിടിക്കാനാണ് മുൻ മന്ത്രിയും മട്ടന്നൂർ എംഎൽഎയുമായ കെ കെ ശൈലജയെ മത്സര രംഗത്തിറക്കിയത്. ഷംസീറിനും പി ജയരാജനും സാധിക്കാതിരുന്നത് ജനകീയയായ ശൈലജക്ക് സാധിക്കുമെന്നായിരുന്നു സിപിഐഎം നേതാക്കളും പ്രവർത്തകരും കരുതിയിരുന്നത്. എന്നാൽ ആ പരീക്ഷണവും പരാജയപ്പെടുന്ന കാഴ്ചയാണ് ഫലം വന്നപ്പോൾ കണ്ടത്.

2019ൽ ആകെ പോൾ ചെയ്തതിൻ്റെ 41.49% വോട്ടാണ് വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി ജയരാജൻ നേടിയത്. എന്നാൽ ഇക്കുറി കെ കെ ശൈലജക്ക് 39.74% വോട്ട് മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. അതേ സമയം 50.01% വോട്ടാണ് യുഡിഎഫ് നേടിയത്. കഴിഞ്ഞ തവണ 49.43% വോട്ടാണ് യൂഡിഎഫ് നേടിയത്. എൻഡിഎ കഴിഞ്ഞ തവണത്തെ 7.52%ത്തിൽ നിന്ന് 10.4%ലേക്ക് വോട്ട് വർധിപ്പിച്ചു.

ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിൽ ഒന്നായ തലശേരിയിൽ മാത്രമേ ലീഡ് നേടാൻ കഴിഞ്ഞുള്ളൂ. വലിയ ലീഡ് പ്രതീക്ഷിച്ച തലശേരി മണ്ഡലത്തിൽ 8630 വോട്ട് മാത്രമേ ലീഡ് ലഭിച്ചുള്ളൂ. 2019ൽ തലശേരി എൽഡിഎഫിന് 11,469 വോട്ട് ലഭിച്ചിരുന്നു. മറ്റ് മണ്ഡലങ്ങളായ കൂത്തുപ്പറമ്പ്, വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങളെല്ലാം ഷാഫി പറമ്പിലിനൊപ്പം നിന്നു.

കണ്ണൂർ ജില്ലയിലെ തലശേരി, കൂത്തുപറമ്പ് മണ്ഡലങ്ങൾ, കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര എന്നിവിടങ്ങളിൽ വലിയ ഭൂരിപക്ഷം നേടുകയായിരുന്നു എൽഡിഎഫ് ലക്ഷ്യം. ഇതിലൂടെ യുഡിഎഫ്, നാദാപുരം, കുറ്റ്യാടി, വടകര, കൊയിലാണ്ടി മണ്ഡലങ്ങളിലുണ്ടാക്കുന്ന മുന്നേറ്റത്തെ തടഞ്ഞ് ചെറിയ വോട്ടിനെങ്കിലും ജയിക്കുമെങ്കിലും എൽഡിഎഫ് കണക്കുകൂട്ടി എന്നാൽ കൂത്തുപറമ്പും പേരാമ്പ്രയും കൈവിട്ടു. തലശേരിയിൽ പ്രതീക്ഷിച്ചതിൻ്റെ പകുതി പോലും വോട്ട് കിട്ടിയില്ല

2014-ൽ 23,039 വോട്ടിൻ്റെ ലീഡ് തലശ്ശേരിയിൽ എൽഡിഎഫ്. നേടിയിരുന്നു. 2021-ൽ എ എൻ ഷംസീർ ജയിച്ചത് 36,801 വോട്ടിനാണ്. കൂത്തുപറമ്പിൽ ഷാഫിക്ക് 10,892 വോട്ടിന്റെ ലീഡാണ് നേടിയത്. കഴിഞ്ഞ തവണ 4133 വോട്ടിൻ്റെ ഭൂരിപക്ഷം യുഡിഎഫ് നേടിയിടത്താണിത്. പേരാമ്പ്ര 19,085 വോട്ടിന്റെ ഭൂരിപക്ഷമാണ് നല്കിയത്. വടകരയും കൊയിലാണ്ടിയും മികച്ച ഭൂരിപക്ഷം നല്കി ഷാഫിക്കൊപ്പം നിലകൊണ്ടു.

ഷാഫി പറമ്പിലിന് 5,57,528 വോട്ടുകളാണ് ലഭിച്ചത്. ശൈലജയ്ക്ക് 4,43,022 വോട്ടുകളും. ബിജെപി സ്ഥാനാർഥി പ്രഫുൽ കൃഷ്ണന് 1,11,979 വോട്ടുകള് നേടി. 1,14,506 എന്ന വലിയ ഭൂരിപക്ഷമാണ് ഷാഫിക്ക് ലഭിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us