പാർലമെന്റിലേക്ക് കേരളത്തിൽ നിന്ന് വനിതകൾ വേണ്ടേ?

14 ലോക്സഭ മണ്ഡലങ്ങളിൽ നിന്നായി അപരരടക്കം 23 വനിതകളാണ് ഇത്തവണ സ്ഥാനാർഥികളായത്

dot image

കൊച്ചി: 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ടവരിൽ ഇത്തവണ സംസ്ഥാനത്ത് നിന്ന് ഒരൊറ്റ വനിതാ പോലുമില്ല. 2019ലെ തിരഞ്ഞെടുപ്പ് വരെ കേരളത്തിൽനിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് കേവലം ഒമ്പതു വനിതകൾ മാത്രമായിരുന്നു..

14 ലോക്സഭ മണ്ഡലങ്ങളിൽ നിന്നായി അപരരടക്കം 23 വനിതകളാണ് ഇത്തവണ സ്ഥാനാർഥികളായത്. വടകര, എറണാകുളം, വയനാട് എന്നിവിടങ്ങളിൽ എൽഡിഎഫും ആലത്തൂരിൽ യുഡിഎഫും ആലപ്പുഴ, ഇടുക്കി, ആലത്തൂർ, പൊന്നാനി,കാസർകോട് എന്നിവിടങ്ങളിൽ എൻഡിഎയുമാണ് വനിതകളെ പരിഗണിച്ചത്. കഴിഞ്ഞ തവണ കേരളത്തിൽനിന്നുള്ള ഏക വനിത എം. പി ആലത്തൂരിൽനിന്ന് യു ഡി എഫ് പ്രതിനിധിയായി ജയിച്ച രമ്യ ഹരിദാസ് ആയിരുന്നു. സിറ്റിങ് സീറ്റിൽ ഇവർ പരാജയപ്പെടുകയും ചെയ്തു.

തൃശ്ശൂരില് സംഭവിച്ചതെന്തെന്ന് പരിശോധിക്കും, പിഴവുകള് ഉണ്ടായിട്ടുണ്ടെങ്കില് തിരുത്തും: വേണുഗോപാൽ

ഇതുവരെ ജയിച്ചവരിൽ തന്നെ സുശീല ഗോപാലൻ മൂന്നുതവണയും സാവിത്രി ലക്ഷ്മണനും എ കെ പ്രേമജവും രണ്ടുതവണ വീതവും സഭയിലെത്തിയെന്ന പ്രത്യേകത കൂടിയുണ്ട്. കേരളത്തിൽ നിന്നുള്ള ആദ്യ വനിത എം പി ആനി മസ്ക്രീൻ കേരളപ്പിറവിക്ക് മുമ്പുള്ള 1951-52ലെ തിരഞ്ഞെടുപ്പിൽ തിരുവിതാംകൂറിൽനിന്ന് സ്വതന്ത്ര സ്ഥാനാർഥിയായാണ് തിരഞ്ഞെടുക്കപ്പെട്ടത്. 1991ലെയും 2004ലെയും തിരഞ്ഞെടുപ്പിൽ മാത്രമാണ് കേരളത്തിൽ നിന്ന് രണ്ടുവീതം വനിതകൾ ലോക്സഭയിലേക്ക് ജയിച്ചു കയറിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us