'വീട്ടില് സ്വര്ണ്ണം വെച്ചിട്ട് എന്തിന്..; ഐസക്കിന്റെ സ്ഥാനാര്ത്ഥിത്വത്തില് പരിഹാസം; വിവാദം

പത്തനംതിട്ടയില് 66,119 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്ത്ഥിയും സിറ്റിംഗ് എംപിയുമായ ആന്റോ ആന്റണി മണ്ഡലത്തില് വിജയിച്ചത്.

dot image

പത്തനംതിട്ട: പത്തനംതിട്ട മണ്ഡലത്തിലെ മുന് മന്ത്രി തോമസ് ഐസകിന്റെ കനത്ത പരാജയത്തില് സിപിഐഎമ്മില് പരസ്യപ്രതിഷേധം. സ്ഥാനാര്ത്ഥി നിര്ണ്ണയത്തില് വീഴ്ച്ച പറ്റിയെന്ന് സൂചിപ്പിക്കുന്ന ഏരിയാ കമ്മിറ്റി അംഗം അന്സാരി അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്ച്ചയായിരിക്കുകയാണ്. സിപിഐം സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാമിന്റെ ചിത്രം വെച്ചാണ് അന്സാരി അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

'വീട്ടില് സ്വര്ണ്ണം വെച്ചിട്ട് എന്തിന് നാട്ടില് തേടി നടപ്പൂ' എന്നായിരുന്നു പോസ്റ്റ്. പോസ്റ്റ് ചര്ച്ചയായതോടെ അന്സാരി അത് ഡിലീറ്റ് ചെയ്തു.

പത്തനംതിട്ടയില് 66,119 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്ത്ഥിയും സിറ്റിംഗ് എംപിയുമായ ആന്റോ ആന്റണി മണ്ഡലത്തില് വിജയിച്ചത്. ആന്റോ ആന്റണി 3,67,623 വോട്ടും ഡോ. തോമസ് ഐസക് 3,01,504 വോട്ടുമാണ് നേടിയത്. ബിജെപി സ്ഥാനാര്ത്ഥിയായി അനില് ആന്റണിക്ക് 2,34,406 വോട്ട് മാത്രമാണ് ലഭിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us