കോട്ടയം: എല്ഡിഎഫിനായി മത്സരിച്ച കേരള കോണ്ഗ്രസ് എമ്മിലെ തോമസ് ചാഴികാടൻ്റെ പരാജയം ആഘോഷിച്ച്, പാര്ട്ടി നേതാവായ നഗരസഭാ കൗണ്സിലര്. പിറവത്താണ് ഇടത് കൗൺസിലറുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ പോത്തിറച്ചി കറിയും പിടിയും വിളമ്പിയത്. കോട്ടയത്തെ തിരഞ്ഞെടുപ്പ് ഫലസൂചനകൾ പുറത്തുവന്നുകൊണ്ടിരിക്കെ രാവിലെ എട്ടരയോടെ ബസ് സ്റ്റാൻഡിനു മുൻപിലാണ് ബീഫ് കറിയും പിടിയും വിളമ്പിയത്.
കേരള കോൺഗ്രസ് നേതാവ് പി ജെ ജോസഫിന്റെ മകൻ അപു ജോസഫാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. കേരള കോൺഗ്രസ് മാണി വിഭാഗം യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ജിൽസ് പെരിയപ്പുറത്തിന് മാണി വിഭാഗവുമായുള്ള അകൽച്ചയാണ് തോമസ് ചാഴികാടന്റെ പരാജയം ആഘോഷമാക്കുന്നതിൽ കലാശിച്ചത്.
ലോക്സഭ തെരഞ്ഞെടുപ്പില് ജയിച്ചത് വ്യക്തിപ്രഭാവം കൊണ്ടല്ല: കെ രാധാകൃഷ്ണന്കോട്ടയത്ത് കേരളകോൺഗ്രസും (എം (ജോസ്)) കേരളാകോൺഗ്രസും (ജോസഫ്) തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയായ ഫ്രാന്സിസ് ജോര്ജ് വിജയിച്ചത്. എല്ഡിഎഫിനായി കേരള കോണ്ഗ്രസ് എമ്മിലെ തോമസ് ചാഴികാടനാണ് മത്സരിച്ചത്. വൃദ്ധസദനമടക്കം ഏതാനും സ്ഥാപനങ്ങളിലും പോത്തിറച്ചി കറിയും പിടിയും എത്തിച്ചിരുന്നു. പത്തരവരെയാണ് പോത്തിറച്ചിക്കറിയും ബീഫും വിളമ്പിയത്. പിറവം നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ജിൽസ് പെരിയപ്പുറം, നഗരസഭാംഗം രാജു പാണാലിക്കൽ, വിൽസൺ കെ. ജോൺ, ഷാജു ഇലഞ്ഞിമറ്റം, വർഗീസ് തച്ചിലുകണ്ടം, ബേബിച്ചൻ തോമസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകിയത്.