പാലക്കാട് നിയോജക മണ്ഡലത്തില് മികച്ച ഭൂരിപക്ഷം; ഉപതിരഞ്ഞെടുപ്പിലേക്ക് ആത്മവിശ്വാസത്തോടെ കോണ്ഗ്രസ്

പാലക്കാട് ലോക്സഭാ മണ്ഡലത്തില് വികെ ശ്രീകണ്ഠന് വിജയിച്ചപ്പോള് പാലക്കാട് നിയമസഭാ മണ്ഡലവും യുഡിഎഫിനോടൊപ്പമാണ് നിന്നത്.

dot image

പാലക്കാട്: ഷാഫി പറമ്പില് വടകര ലോക്സഭാ മണ്ഡലത്തില് വിജയിച്ചു കയറിയതോടെ പാലക്കാട് നിയമസഭ മണ്ഡലത്തില് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നുറപ്പായിരിക്കുകയാണ്. ഉപതിരഞ്ഞെടുപ്പിലേക്ക് പോകുമ്പോള് യുഡിഎഫിന് ആത്മവിശ്വാസം നല്കുന്ന കണക്കാണ് ഇന്നലത്തെ ലോക്സഭ തിരഞ്ഞെടുപ്പ് ഫലം നല്കിയിരിക്കുന്നത്.

പാലക്കാട് ലോക്സഭാ മണ്ഡലത്തില് വികെ ശ്രീകണ്ഠന് വിജയിച്ചപ്പോള് പാലക്കാട് നിയമസഭാ മണ്ഡലവും യുഡിഎഫിനോടൊപ്പമാണ് നിന്നത്. 9707 വോട്ടിന്റെ ഭൂരിപക്ഷമാണ് മണ്ഡലത്തില് നിന്ന് ശ്രീകണ്ഠന്് ലഭിച്ചത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില് ഷാഫി പറമ്പിലിന് 3859 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ആ ഫലത്തെ താരതമ്യം ചെയ്യുമ്പോള് മണ്ഡലത്തില് രണ്ടാം സ്ഥാനത്തെത്തിയ ബിജെപിയേക്കാള് 10000 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചത് യുഡിഎഫ് പ്രവര്ത്തകര്ക്ക് ആവേശം നല്കുന്നു.

43072 വോട്ടുകളാണ് ബിജെപിക്ക് നിയോജക മണ്ഡലത്തില് ലഭിച്ചത്. എല്ഡിഎഫിന് 34640 വോട്ടുകളാണ് ലഭിച്ചത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില് നിയോജക മണ്ഡലത്തില് മൂന്നാം സ്ഥാനത്തായിരുന്ന ഇടത്ത് നിന്ന് രണ്ടാം സ്ഥാനത്തേക്കെത്താന് ബിജെപിക്ക് കഴിഞ്ഞു. 75,000 വോട്ടിന്റെ ആധികാരിക വിജയമാണ് ശ്രീകണ്ഠന് പാലക്കാടിന്റെ മണ്ണില് നേടിയത്. കഴിഞ്ഞ തവണത്തെ പോലെ സിപിഐഎമ്മിനകത്തെ വിഭാഗീയതയുടെ ആനുകൂല്യമൊന്നുമില്ലാതെ എണ്ണം പറഞ്ഞ വിജയമാണ് ഇത്തവണ ശ്രീകണ്ഠന് നേടിയത്. സിപിഐഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗമായ എ വിജയരാഘവനെ തന്നെ തോല്പ്പിച്ച് ജയന്റ് കില്ലറായി തന്റെ പേര് കേരളത്തിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില് എഴുതിചേര്ക്കുകയാണ് ശ്രീകണ്ഠന്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us