ആലപ്പുഴ: ജനാധിപത്യത്തിന് പോറല് ഏല്ക്കാത്ത വിധം ഭരണഘടനയെ തൊടാനും ഇനി ആര്ക്കും തൊടാന് കഴിയാത്ത വിധം തിരഞ്ഞെടുപ്പ് വിധി ഉണ്ടായിട്ടുണ്ടെന്ന് ആലപ്പുഴ കോണ്ഗ്രസ് സ്ഥാനാര്ത്ഥിയും എഐസിസി ജനറൽ സെക്രട്ടറിയുമായ കെ സി വേണുഗോപാല്. നരേന്ദ്രമോദിയെന്ന നേതാവിന് വ്യക്തിപരമായി എതിരായിട്ടുള്ള വിധിയായിരുന്നു. ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിക്കാനും വിഭജിക്കാനും ഇത്രയധികം നീചമായ പ്രയോഗങ്ങള് നടത്തി. ജനങ്ങള് കൂടെ ഉണ്ടാകില്ലെന്നതിന് തെളിവാണ് വാരണാസിയില് പോലും മോദിക്കുണ്ടായ വീഴ്ചയെന്ന് കെ സി വേണുഗോപാല് ചൂണ്ടിക്കാട്ടി. സര്ക്കാര് രൂപീകരണം സംബന്ധിച്ച തീരുമാനം കൂടിയാലോചനകള്ക്ക് ശേഷം മാത്രം തീരുമാനിക്കുമെന്നും കെസി വേണുഗോപാല് വ്യക്തമാക്കി.
'കെ മുരളീധരനോട് സംസാരിച്ചിരുന്നു, പരാജയപ്പെടുമ്പോള് ഉണ്ടാകുന്ന സ്വാഭാവികമായുണ്ടാകുന്ന ബുദ്ധിമുട്ട് അദ്ദേഹത്തെ പോലൊരു സീനിയര് നേതാവിനുണ്ട്. കോണ്ഗ്രസിന്റെ പ്രധാനപ്പെട്ട നേതാവാണ് കെ മുരളീധരന്. പാര്ട്ടിയുടെ നേതൃത്വവും അദ്ദേഹവും സമ്മതിച്ചിട്ടാണ് തൃശ്ശൂരിലേക്ക് സ്ഥാനാര്ത്ഥിയായത്. തൃശ്ശൂരില് സംഭവിച്ചതെന്താണെന്നതിനെ കുറിച്ച് പാര്ട്ടി സൂക്ഷമമായി പരിശോധന നടത്തും. തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തോ സംഘടനാ രംഗത്തോ എന്തെങ്കിലും പിഴവുകള് ഉണ്ടായിട്ടുണ്ടെങ്കില് അത് ഉടനപടി പഠിച്ച് ആവശ്യമായ തിരുത്തലുകള് വരുത്തും', കെ സി വേണുഗോപാല് പറഞ്ഞു.
ഡിസിസി പ്രസിഡന്റിന്റെ പരാമര്ശം,അതൃപ്തി അറിയിച്ച് രമ്യ; തോൽവി സംഘടനയുടെ പരാജയമെന്ന് എ വി ഗോപിനാഥ്വയനാടും റായ്ബറേലിയും രാഹുല് ഗാന്ധിയ്ക്ക് ഏറെ പ്രിയപ്പെട്ട മണ്ഡലമാണ്. ഇനിയുള്ള കാലം കോണ്ഗ്രസ് മുക്ത ഭാരതത്തിന്റേതല്ല, കോണ്ഗ്രസ് ഉണര്ന്നിരിക്കുന്ന ഭാരതത്തിന്റേതാണ്. ഈ തിരഞ്ഞെടുപ്പ് അത് വ്യക്തമാക്കുന്നതാണെന്നും കെസി പറഞ്ഞു. കോണ്ഗ്രസിന് പരമ്പരാഗതമായി കൈവിട്ടുപോയിരുന്ന പല ഘടകങ്ങളും ഇപ്രാവശ്യം കോണ്ഗ്രസിനെ തുണച്ചുവെന്നും കെ സി കൂട്ടിച്ചേര്ത്തു.