'തോല്വിയില് സ്ഥാനാർത്ഥിക്കും പങ്ക്'; മുരളീധരന് വീഴ്ച പറ്റിയെന്ന നിഗമനത്തിൽ കോൺഗ്രസ് നേതൃത്വം

സ്ഥാനാർത്ഥിയെന്ന നിലയില് മുരളീധരന്റെ ഭാഗത്തും ചില വീഴ്ചകളുണ്ടായിട്ടുണ്ടെന്ന് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. മുരളീധരനെ കാലുവാരി തോല്പ്പിച്ചതല്ലെന്ന വിലയിരുത്തലിലാണ് കെപിസിസി നേതൃത്വം.

dot image

തിരുവനന്തപുരം: തൃശൂരിലെ തിരഞ്ഞെടുപ്പ് തോല്വിയില് കെ മുരളീധരനും പങ്കുണ്ടെന്ന നിഗമനത്തില് സംസ്ഥാന കോണ്ഗ്രസ്സ് നേതൃത്വം. സ്ഥാനാർത്ഥിയെന്ന നിലയില് മുരളീധരന്റെ ഭാഗത്തും ചില വീഴ്ചകളുണ്ടായിട്ടുണ്ടെന്ന് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. മുരളീധരനെ കാലുവാരി തോല്പ്പിച്ചതല്ലെന്ന വിലയിരുത്തലിലാണ് കെപിസിസി നേതൃത്വം.

കെ മുരളീധരന് പരാതികള് ഉന്നയിച്ചെങ്കിലും തോല്വിയിലേക്ക് നയിച്ചത് സംഘടനാ പ്രശ്നങ്ങളോ കുതികാല് വെട്ടലോ അല്ലെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്. തൃശൂർ കോണ്ഗ്രസ്സില് സംഘടനാ പ്രശ്നങ്ങള് പലതുണ്ട്. നേതൃത്വത്തിന് അത് ബോധ്യവുമുണ്ട്. എന്നാല് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളില് അത് അത്രമേല് നിഴലിച്ചിട്ടുണ്ടോയെന്ന് നേതൃത്വം പരിശോധിക്കും.

അതേസമയം, സ്ഥാനാർത്ഥിയായിരുന്നിട്ടും കെ മുരളീധരന്റെ ഭാഗത്ത് ചില വീഴ്ചകളുണ്ടായിട്ടുണ്ടെന്നാണ് നേതൃത്വന്റെ വിലയിരുത്തല്. ഒപ്പം, സാമുദായിക സമവാക്യങ്ങളും ന്യൂനപക്ഷവോട്ടുകളിലെ വിളളലും മുരളിക്ക് തിരിച്ചടിയായി. ഈ അടിയൊഴുക്കുകള് തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതില് ജില്ലാ നേതൃത്വത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. അന്വേഷണക്കമ്മീഷനെ വെച്ച് ഇക്കാര്യങ്ങള് പഠിച്ച ശേഷം മാത്രമാകും തുടർ നടപടികള്. തത്കാലത്തേക്ക്, തൃശൂർ ഡിസിസി പ്രസിഡന്റ് ഉള്പ്പെടെയുളള ജില്ലയിലെ നേതാക്കള്ക്കെതിരെ ഏകപക്ഷീയ നടപടി വേണ്ടെന്നാണ് കെപിസിസി നിലപാട്.

ബിജെപിയെ ഇക്കരെയെത്തിച്ച അനില് അക്കര ബിജെപി ഏജന്റോ? തൃശൂര് കോണ്ഗ്രസില് പോസ്റ്റര് യുദ്ധം
dot image
To advertise here,contact us
dot image