'ഒന്നുറക്കെ കരയാൻ തോന്നുന്നുണ്ടോ?'; മുകേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന് ട്രോൾ, മറുപടിയുമായി നടൻ

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കൈ ഉയർത്തിപ്പിടിച്ചുള്ള ഫോട്ടോയും അതിലെ കമെന്റുകളുമാണ് ചർച്ച വിഷയം

dot image

ലോകസഭ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ കൊല്ലത്തെ ഇടതു സ്ഥാനാർത്ഥിയും നടനുമായ എം മുകേഷിന്റെ ഫേസ്ബുക് പോസ്റ്റ് ചർച്ചകളിൽ ഇടംപിടിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കൈ ഉയർത്തിപ്പിടിച്ചുള്ള ഫോട്ടോയും അതിലെ കമെന്റുകളുമാണ് ചർച്ച വിഷയം.

ഒപ്പം പ്രതികൂല സാഹചര്യത്തിലും ഇടതുപക്ഷത്തെ നെഞ്ചോട് ചേർത്തുനിർത്തിയ കൊല്ലത്തെ പ്രിയപ്പെട്ടവർക്ക് നന്ദി എന്ന കുറിപ്പ് കൂടി ഫോട്ടോയ്ക്കൊപ്പം പങ്കുവെച്ചുകാണ്ടായിരുന്നു മുകേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാൽ കമന്റ് ബോക്സിൽ നിറയെ ആ പ്രതികൂല സാഹചര്യമെന്തെന്ന ചോദ്യമാണ് ഉയരുന്നത്.

പ്രതികൂല സാഹചര്യത്തിന്റെ കൈയ്യാണ് ചേർത്തുപിടിച്ചിരിക്കുന്നത് എന്ന് ചിലരുടെ പരിഹാസം. ഇതിനിടെ അൻസാർ കൊപ്പിലൻ (Ansar Koppilan) എന്ന ഫേസ്ബുക്ക് ഉപയോക്താവിന്റെ പരിഹാസ കമന്റിന് നടൻ മുകേഷ് മറുപടിയും നൽകിയിട്ടുണ്ട്. 'ഒന്ന് ഉറക്കെ കരയാൻ തോന്നുന്നുണ്ടോ' എന്ന കമന്റിന് 'ഒരിക്കലും ഇല്ല' എന്നായിരുന്നു മുകേഷിന്റെ പ്രതികരണം. 7000ത്തിലധികം ലൈകും ആയിരത്തിലധികം കമന്റുകളും എത്തിയ പോസ്റ്റ് നിരവധി പേർ ഷെയറും ചെയ്തിട്ടുണ്ട്.

കാറിനുള്ളിലെ സ്വിമ്മിംഗ് പൂൾ; സഞ്ജു ടെക്കിക്കെതിരെ നടപടിയെന്ത്? ഹര്ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
dot image
To advertise here,contact us
dot image