തൃശൂര് ഡിസിസി ഓഫീസിലെ കൂട്ടത്തല്ല്; സജീവന് കുരിയച്ചിറക്കെതിരെ കേസ്

സജീവന് പുറമെ ഏഴ് പേര്ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

dot image

തൃശൂര്: ലോക്സഭ തിരഞ്ഞെടുപ്പില് യുഡിഎഫ് സ്ഥാനാര്ത്ഥി കെ മുരളീധരന്റെ തോല്വിയ്ക്ക് പിന്നാലെ ഡിസിസി കമ്മിറ്റി ഓഫീസിലുണ്ടായ കൂട്ടത്തല്ലില് ഡിസിസി സെക്രട്ടറി സജീവന് കുരിയച്ചിറക്കെതിരെ കേസ്. കെഎസ്യു സംസ്ഥാന കമ്മിറ്റി അംഗം വിമല്, യൂത്ത് കോണ്ഗ്രസ്സ് നേതാവ് പഞ്ചു തോമസ് എന്നിവര് നല്കിയ പരാതിയില് ഈസ്റ്റ് പൊലീസ് ആണ് കേസെടുത്തത്. സജീവന് പുറമെ ഏഴ് പേര്ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

ഡിസിസി ഓഫീസില് വെച്ച് മര്ദ്ദിച്ചെന്നും ഫോണില് വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി. സജീവന് കുരിയച്ചിറയുടെ പരാതിയില് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരടക്കം 20 പേര്ക്കെതിരെ രാവിലെ കേസെടുത്തിരുന്നു. അന്യായമായി സംഘം ചേരല്, മര്ദനം, തടഞ്ഞുവെക്കല് തുടങ്ങിയ വകുപ്പുകള് ചേര്ത്താണ് കേസെടുത്തത്.

കോണ്ഗ്രസിന്റെ തോല്വിയില് നേതാക്കള്ക്കെതിരെ പോസ്റ്ററുകള് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് സംഘര്ഷമുണ്ടായത്. സജീവന് കുരിയച്ചിറ ഇപ്പോഴും ആശുപത്രിയില് ചികിത്സയിലാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us