കോഴിക്കോട്: ഹുസൈന് മടവൂര് നവോത്ഥാന സമിതി വൈസ് ചെയര്മാന് പദവി രാജിവെച്ചു. വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയില് പ്രതിഷേധിച്ചാണ് രാജി. ഇടതുപക്ഷത്തിന് മുസ്ലിം ന്യൂനപക്ഷ നിലപാടെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന പിന്വലിക്കണമെന്ന് ഹുസൈന് മടവൂര് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജി. വെള്ളാപ്പള്ളിയാണ് നവോത്ഥാന സമിതി ചെയര്മാന്.
ന്യൂനപക്ഷം അവിഹിതമായി ഒന്നും നേടിയിട്ടില്ല. ഉണ്ടെങ്കില് വെള്ളാപ്പള്ളി തെളിവുകള് പുറത്തുവിടണം. ഈഴവ വോട്ടുകള് ഇടതുപക്ഷത്തിന് ലഭിച്ചില്ലെങ്കില് പരിശോധിക്കേണ്ടത് അവരാണ്. പ്രീണനം കൊണ്ട് ന്യൂനപക്ഷത്തിന്റെ വോട്ട് ഇടതുപക്ഷത്തിന് ലഭിച്ചിട്ടില്ല. കേരള നവോത്ഥാന സമിതി ചെയര്മാനില് നിന്നും ഉണ്ടാവാന് പാടില്ലാത്ത പ്രസ്താവനയാണ് ഇത്. പ്രസ്താവന അപക്വവും വാസ്തവ വിരുദ്ധവുമാണ്. വെള്ളാപ്പള്ളിയുടെ പ്രസ്താവന വര്ഗീയ ഫാസിസ്റ്റ് ശക്തികള്ക്ക് ഗുണം ചെയ്യുമെന്നും ഹുസൈന് മടവൂര് പറഞ്ഞിരുന്നു.
പിണറായി സൂക്ഷിക്കേണ്ടതായിരുന്നു, തകഴിയുടെ ശൈലിയില് സംസാരിക്കാന് പിണറായിക്കാവില്ല: വെള്ളാപ്പള്ളി