കൊച്ചി: കളമശ്ശേരിയില് യുവതിയെ തട്ടിക്കൊണ്ടു പോകാന് ശ്രമിച്ചവര്ക്കെതിരെയുള്ള അന്വേഷണം ഊര്ജിതമാക്കി പൊലീസ്. കാറിലെത്തിയ അഞ്ചംഗ സംഘമാണ് യുവതിയെ തട്ടികൊണ്ടുപോകാന് ശ്രമിച്ചത്. ഇതില് രക്ഷപെട്ട ഒരാളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.
കളമശ്ശേരി ടിവിഎസ് കവലയ്ക്ക് സമീപം ജോലിസ്ഥലത്തു നിന്നും വരികയായിരുന്ന യുവതിയെയാണ് തട്ടിക്കൊണ്ടുപോകാന് ശ്രമിച്ചത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് അഞ്ചംഗ സംഘം കാറിലെത്തി യുവതിയെ തട്ടിക്കൊണ്ടുപോകാന് ശ്രമിച്ചത്. ഇവരില് നിന്നും രക്ഷപ്പെട്ട യുവതി ബഹളം വെച്ചു. തുടര്ന്ന് നാട്ടുകാര് ഓടിക്കൂടി സംഘത്തെ പിടിക്കാന് ശ്രമിച്ചെങ്കിലും ഇവര് വാഹനവുമായി കടന്നുകളഞ്ഞു.
ഇവരെ പിന്തുടര്ന്ന് നാട്ടുകാര് സമീപത്തു നിന്നും പിടികൂടി. ഇതില് ഒരാള് ഓടിപ്പോവുകയും മറ്റു നാല് പേരെ കളമശ്ശേരി പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സംഭവത്തില് യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.