രാഹുൽ ഗാന്ധി വയനാട്ടുകാരോട് ചെയ്തത് ചതി: ആനി രാജ

രാഹുൽ ഏത് സീറ്റാണ് ഒഴിയുകയെന്ന് കോൺഗ്രസ് നേതൃത്വം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

dot image

കോഴിക്കോട്: രാഹുൽ ഗാന്ധി രണ്ടാമതൊരു സീറ്റിൽ മത്സരിക്കുമെന്ന് പറയാതിരുന്നത് വയനാട്ടുകാരോടുള്ള ചതിയാണെന്ന് വയനാട് ലോക്സഭാ മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥിയായിരുന്ന സിപിഐ നേതാവ് ആനി രാജ. രാഹുൽ റായ്ബറേലി നിലനിർത്തുമെന്നും വയനാട് ഒഴിയുമെന്നും അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് ആനി രാജയുടെ പ്രതികരണം. രാഹുൽ ഏത് സീറ്റാണ് ഒഴിയുകയെന്ന് കോൺഗ്രസ് നേതൃത്വം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

മത്സര രംഗത്തും പാർലമെൻ്റിലും സ്ത്രീ സാന്നിധ്യം കൂടുതൽ വേണമെന്ന് ആനി രാജ അഭിപ്രായപ്പെട്ടു. കേരളത്തിൽ നിന്നുള്ള രാജ്യസഭ സീറ്റ് സിപിഐക്ക് അർഹതപ്പെട്ടതാണ്. അത് സിപിഐക്ക് തന്നെ ലഭിക്കണമെന്നും അവർ പ്രതികരിച്ചു. ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിൽ കോരളാ കോൺഗ്രസ് എം ജോസ് കെ മാണി വിഭാഗവും അവകാശവാദമുന്നയിക്കുന്ന പശ്ചാത്തലത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്.

രാഹുല് ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞേ് റായ്ബറേലി നിലനിര്ത്തുമെന്നാണ് വിവരം. വയനാട് സന്ദര്ശനത്തിന് ശേഷമായിരിക്കും ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുക. വയനാട്ടിലും റായ്ബറേലിയിലും വിജയിച്ച രാഹുല് ഗാന്ധി വയനാട് മണ്ഡലം നിലനിര്ത്തണമെന്നായിരുന്നു കേരളത്തിലെ നേതാക്കള് പ്രവര്ത്തക സമിതിയില് ആവശ്യപ്പെട്ടത്. എന്നാല് റായ്ബറേലി നിലനിര്ത്തണമെന്ന ആവശ്യം ഉത്തര്പ്രദേശ് പിസിസിയും ഉയര്ത്തി. മണ്ഡലത്തില് രാഹുലിന് പകരം പ്രിയങ്കാ ഗാന്ധി എത്തുമെന്ന് അഭ്യൂഹം ഉണ്ട്. എന്നാല് അതിന് ദേശീയ നേതൃത്വം പച്ചക്കൊടി കാട്ടിയിട്ടില്ല. പ്രിയങ്ക ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കണം എന്ന തീരുമാനത്തിലാണ് നേതൃത്വം. രാഹുലിന് പകരക്കാരനായി കേരളത്തിലെ തന്നെ ഒരാള് ജനവിധി തേടിയേക്കും. മൂന്നര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല് വയനാട്ടില് തുടര്ച്ചയായ രണ്ടാം തവണയും വിജയിച്ചത്. റായ്ബറേലിയില് മൂന്ന് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലും വിജയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us