കെ സി വേണുഗോപാല് ഒഴിയും, ജോര്ജ് കുര്യന് കയറും?; രാജ്യസഭയിലേക്ക് രാജസ്ഥാന് വഴിയോ?

ബിജെപി ഭരിക്കുന്ന മറ്റേതെങ്കിലും സംസ്ഥാനത്തുനിന്ന് ജോർജ് കുര്യൻ രാജ്യസഭയിലേക്ക് പരിഗണിക്കപ്പെടാനും സാധ്യതയുണ്ട്

dot image

തിരുവനന്തപുരം: സഹമന്ത്രിയായി കേന്ദ്രമന്ത്രിസഭയിലേക്ക് എത്തുന്ന ജോർജ് കുര്യൻ ഏത് സംസ്ഥാനത്ത് നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടും എന്നാണ് ഇനി അറിയേണ്ടത്. കെ സി വേണുഗോപാൽ ലോക്സഭയിലേക്ക് വിജയിച്ചതോടെ രാജസ്ഥാനിലെ രാജ്യസഭാ സീറ്റ് രാജിവയ്ക്കും. ഈ സീറ്റ് ഒരുപക്ഷേ ജോർജ് കുര്യന് ലഭിക്കാനാണ് സാധ്യത. അല്ലെങ്കിൽ മറ്റേതെങ്കിലും സംസ്ഥാനത്ത് നിന്ന് ജോർജ് കുര്യനെ പരിഗണിക്കും.

വേണുഗോപാലിന്റെ രാജ്യസഭാ കാലാവധി 2026 ജൂൺ 21 വരെയുണ്ട്. ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാൽ രാജ്യസഭാ സീറ്റ് രാജിവയ്ക്കും. ശേഷിച്ച കാലത്തേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോൾ രാജസ്ഥാനിലെ ഭരണകക്ഷിയായ ബിജെപിക്ക് ഈ സീറ്റ് ലഭിക്കും. അല്ലെങ്കിൽ ബിജെപി ഭരിക്കുന്ന മറ്റേതെങ്കിലും സംസ്ഥാനത്തുനിന്ന് ജോർജ് കുര്യൻ രാജ്യസഭയിലേക്ക് പരിഗണിക്കപ്പെടാനും സാധ്യതയുണ്ട്.

അധികാരത്തിലേറി മൂന്നാം മോദി സർക്കാർ, കേരളത്തിന് രണ്ട് മന്ത്രിമാർ, 9 പേർ പുതുമുഖങ്ങൾ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us