രാജ്യസഭാ സീറ്റ് തർക്കത്തിൽ തീരുമാനം ഇന്ന്; സ്വന്തം സീറ്റ് ത്യജിച്ച് പരിഹാരം കാണുമോ സിപിഐഎം?

എൽഡിഎഫിന് വിജയിക്കാൻ ആകുന്ന രണ്ട് സീറ്റുകളിൽ ഒരു സീറ്റ് സിപിഐഎം ഏറ്റെടുക്കും. രണ്ടാമത്തെ സീറ്റിനായാണ് സിപിഐ, കേരള കോൺഗ്രസ് എം, ആർ ജെ ഡി, എൻസിപി കക്ഷികൾ രംഗത്ത് എത്തിയത്. ആർജെഡിക്കും എൻസിപിക്കും സീറ്റ് നൽകില്ലെന്ന് സിപിഐഎം അറിയിച്ചിട്ടുണ്ട്.

dot image

തിരുവനന്തപുരം: എൽഡിഎഫിലെ രാജ്യസഭാ സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനം ഇന്ന്. ഇന്ന് ചേരുന്ന എൽഡിഎഫ് യോഗത്തിൽ തീരുമാനം ഘടകകക്ഷികളെ അറിയിക്കും. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും വിഷയം ചർച്ച ചെയ്യും. നേരത്തെ നടന്ന ഉഭയകക്ഷി ചർച്ചകൾ തീരുമാനമാകാതെയാണ് പിരിഞ്ഞത്.

ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഐഎമ്മിന് മുന്നിൽ കീറാമുട്ടിയായി നിൽക്കുകയാണ് രാജ്യസഭാ സീറ്റ് തർക്കം. എൽഡിഎഫിന് വിജയിക്കാൻ ആകുന്ന രണ്ട് സീറ്റുകളിൽ ഒരു സീറ്റ് സിപിഐഎം ഏറ്റെടുക്കും. രണ്ടാമത്തെ സീറ്റിനായാണ് സിപിഐ, കേരള കോൺഗ്രസ് എം, ആർ ജെ ഡി, എൻസിപി കക്ഷികൾ രംഗത്ത് എത്തിയത്. ആർജെഡിക്കും എൻസിപിക്കും സീറ്റ് നൽകില്ലെന്ന് സിപിഐഎം അറിയിച്ചിട്ടുണ്ട്.

സിപിഐയുമായും കേരള കോൺഗ്രസ് എമ്മുമായും സിപിഐഎം ഉഭയകക്ഷി ചർച്ച നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. ഒരുതരത്തിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല എന്ന് ഇരുകക്ഷികളും സിപിഎമ്മിനെ അറിയിച്ചു. ലോക്സഭയിലേക്ക് കേരളത്തിൽനിന്ന് സിപിഐക്കും കേരള കോൺഗ്രസ് എമ്മിനും ഒരു പ്രതിനിധി പോലുമില്ല. ഈ സാഹചര്യത്തിൽ രാജ്യസഭാ സീറ്റ് വിട്ടുകൊടുക്കാൻ ആകില്ലെന്നാണ് ഇരു പാർട്ടികളുടെയും നിലപാട്. സിപിഐഎം ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന രാജ്യസഭാ സീറ്റ് വിട്ടുകൊടുത്ത് പ്രശ്നം പരിഹരിക്കുമോ എന്നതും ചർച്ചയിലുണ്ട്.

സിപിഐഎം കേന്ദ്ര നേതൃത്വവുമായി ആശയവിനിമയം നടത്തിയ ശേഷമാകും അന്തിമ തീരുമാനം. സീറ്റ് സിപിഐഎം ഏറ്റെടുക്കുകയാണെങ്കിൽ സ്ഥാനാർത്ഥിയെ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനിക്കും. തോമസ് ഐസക്ക്, പുത്തലത്ത് ദിനേശൻ എന്നിവരുടെ പേരുകളാണ് പ്രധാന പരിഗണയിൽ ഉള്ളത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us