ഹജ്ജ്: കേരളത്തില് നിന്നുള്ള മുഴുവൻ ഹാജിമാരും മക്കയിലെത്തി

കൊച്ചിയിൽനിന്നും കോഴിക്കോടു നിന്നുമുള്ള മുഴുവൻ ഹാജിമാരും കഴിഞ്ഞ ദിവസം മക്കയിൽ എത്തിയിരുന്നു.

dot image

മക്ക: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ കേരളത്തിൽ നിന്നുള്ള മുഴുവൻ ഹാജിമാരും മക്കയിലെത്തി. 322 ഹാജിമാരുമായി കണ്ണൂരിൽ നിന്നാണ് അവസാന വിമാനം പുറപ്പെട്ടത്. കണ്ണൂരിൽ നിന്ന് ഇന്ന് പുലർച്ചെ പുറപ്പെട്ട വിമാനത്തിലെ തീർത്ഥാടകർ 6.30ഓടെയാണ് ജിദ്ദ ഹജ്ജ് ടെർമിനലിൽ എത്തിയത്. കൊച്ചിയിൽനിന്നും കോഴിക്കോടുനിന്നുമുള്ള മുഴുവൻ ഹാജിമാരും കഴിഞ്ഞ ദിവസം മക്കയിൽ എത്തിയിരുന്നു.

കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നീ എംപാർക്കേഷൻ പോയിൻറുകളിൽ നിന്നായി 18,201 ഹാജിമാരാണ് മക്കയിലെത്തിയത്. തമിഴ്നാട്ടിൽ നിന്ന് 106 തീർഥാടകർ, ലക്ഷദ്വീപിൽ നിന്ന് 93 തീർത്ഥാടകരും ഉൾപ്പെടുന്നുണ്ട്. രാവിലെ 11 ഓടെ ഹജ്ജ് സർവിസ് കമ്പനി ഒരുക്കിയ ബസുകളിൽ ഹാജിമാരെ മക്കയിലെ താമസകേന്ദ്രത്തിൽ എത്തിച്ചു.

മക്കയിലെത്തിയ ഹാജിമാർക്കായി സന്നദ്ധപ്രവർത്തകർ സ്വീകരണം ഒരുക്കിയിരുന്നു. അവസാനം എത്തിയ ഹാജിമാരെ 185, 650, 345 എന്നീ ബിൽഡിങ്ങുകളിലാണ് താമസം ഒരുക്കിയിട്ടുള്ളത്. താമസ കേന്ദ്രത്തിലെത്തി അൽപം വിശ്രമിച്ച ശേഷം ഹാജിമാർ ഉംറക്കായി ഹറമിലേക്ക് പുറപ്പെട്ടു.

dot image
To advertise here,contact us
dot image