ഫ്രറ്റേണിറ്റി എസ്എഫ്ഐയെ പിന്തുണച്ചെന്ന് കെഎസ് യു-എംഎസ്എഫ് മുന്നണി

പത്ത് വര്ഷങ്ങള്ക്ക് ശേഷമാണ് യുഡിഎസ്എഫ് സര്വകലാശാല യൂണിയനില് വിജയിക്കുന്നത്.

dot image

കോഴിക്കോട്: കാലിക്കറ്റ് സര്വകലാശാല വിദ്യാര്ത്ഥി യൂണിയന് തിരഞ്ഞെടുപ്പില് ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്ത്ഥി വിഭാഗമായ ഫ്രറ്റേണിറ്റി എസ്എഫ്ഐയെ പിന്തുണച്ചെന്നാരോപിച്ച് കെഎസ്യു-എംഎസ്എഫ് മുന്നണി. മുഴുവന് ജനറല് സീറ്റുകളിലും ഫ്രറ്റേണിറ്റി എസ്എഫ്ഐയെ പിന്തുണച്ചെന്നാണ് ആരോപണം.

തിരഞ്ഞെടുപ്പില് കെഎസ്യു-എംഎസ്എഫ് മുന്നണിക്കാണ് വിജയം. മുഴുവന് ജനറല് സീറ്റുകളും പിടിച്ചെടുത്താണ് മുന്നണിയുടെ വിജയം. പത്ത് വര്ഷങ്ങള്ക്ക് ശേഷമാണ് യുഡിഎസ്എഫ് സര്വകലാശാല യൂണിയനില് വിജയിക്കുന്നത്.

ചെയര്പേഴ്സണായി പി നിതിന് ഫാത്തിമ വിജയിച്ചു. ജനറല് സെക്രട്ടറിയായി മുഹമ്മദ് സഫ്വാനാണ് വിജയിച്ചത്. വൈസ് ചെയര്മാന്-പി കെ അര്ഷാദ്, വൈസ് ചെയര്പേഴ്സണ്-കെ ടി ഷബ്ന, ജോയിന്റ് സെക്രട്ടറി-കെ പി അശ്വിന് നാഥ് എന്നിവരാണ് വിജയിച്ച മറ്റുള്ളവര്. കര്ശനമായ പൊലീസ് സുരക്ഷയിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

തിരഞ്ഞെടുപ്പ് ഫലം ഇങ്ങനെ

ചെയര്മാന്

യുഡിഎസ്എഫ് - 256

എസ്എഫ്ഐ - 228

ഭൂരിപക്ഷം - 28

ജനറല് സെക്രട്ടറി

യുഡിഎസ്എഫ് - 259

എസ്എഫ്ഐ - 217

ഭൂരിപക്ഷം - 42

ജോയിന്റ് സെക്രട്ടറി

യുഡിഎസ്എഫ് - 254

എസ്എഫ്ഐ - 220

ഭൂരിപക്ഷം - 34

വൈസ് ചെയര്മാന് ലേഡി

യുഡിഎസ്എഫ് - 255

എസ്എഫ്ഐ - 222

ഭൂരിപക്ഷം - 33

വൈസ് ചെയര്മാന്

യുഡിഎസ്എഫ് - 258

എസ്എഫ്ഐ - 218

ഭൂരിപക്ഷം - 40

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us