രണ്ട് മന്ത്രിമാരുള്ളതിൽ സന്തോഷം, സുരേഷ് ഗോപിയുടെ മന്ത്രി സ്ഥാനത്തിൽ ഇടപെട്ടിട്ടില്ല: സുകുമാരൻ നായർ

ഗീ വർഗീസ് മാർ കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിലും സുകുമാരൻ നായര് പ്രതികരിച്ചു. കൂറിലോസ് മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത ആളായിരുന്നു എന്നും ആവശ്യമില്ലാതെ കാല് നക്കാൻ പോയാൽ ഇതൊക്കെ കേൾക്കും എന്നുമായിരുന്നു പ്രതികരണം.

dot image

തിരുവനന്തപുരം: രണ്ട് കേന്ദ്രമന്ത്രിമാരെ കേരളത്തിന് കിട്ടിയതിൽ സന്തോഷമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ജനാധിപത്യം വിജയിക്കണമെങ്കിൽ ശക്തമായ പ്രതിപക്ഷം വേണമെന്നും സുകുമാരൻ നായർ പറഞ്ഞു. കഴിഞ്ഞ കുറച്ചു കാലങ്ങളായി കേന്ദ്രത്തിലും കേരളത്തിലും ശക്തമായ പ്രതിപക്ഷത്തിന്റെ കുറവുണ്ടായിരുന്നു. ഭരണങ്ങളിൽ ഏകാധിപത്യ പ്രവണതയുണ്ടാകുന്നത് അത് കൊണ്ടാണ്. കേന്ദ്രത്തിൽ ഇപ്പോൾ നിലവിൽ വന്ന പ്രതിപക്ഷനിര മികച്ച ജനാധിപത്യ സംവിധാനം സാധ്യമാക്കാൻ സഹായിക്കുമെന്ന് കരുതുന്നതായും സുകുമാരൻ പ്രതികരിച്ചു.

ഗീ വർഗീസ് മാർ കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിലും സുകുമാരൻ നായര് പ്രതികരിച്ചു. കൂറിലോസ് മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത ആളായിരുന്നു എന്നും ആവശ്യമില്ലാതെ കാല് നക്കാൻ പോയാൽ ഇതൊക്കെ കേൾക്കും എന്നുമായിരുന്നു വിഷയത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ പ്രതികരണം. സുരേഷ് ഗോപിയുടെ മന്ത്രി സ്ഥാനത്തിനായി എൻഎസ്എസ് മധ്യസ്ഥത വഹിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പില് കേരളത്തില് ഇത്തവണയും ഒരു സീറ്റില് ഒതുങ്ങിയ എല്ഡിഎഫിനെ വിമര്ശിച്ച് ഗീവര്ഗീസ് കൂറിലോസ് രംഗത്ത് വന്നിരുന്നു. കിറ്റ് രാഷ്ട്രീയത്തില് ഒന്നിലധികം തവണ ജനം വീഴില്ലെന്നും പ്രളയവും മഹാമാരിയും എപ്പോഴും രക്ഷയ്ക്കെത്തണമെന്നില്ലെന്നും ധാര്ഷ്ട്യം തുടര്ന്നാല് വലിയ തിരിച്ചടിയുണ്ടാകുമെന്നുമായിരുന്നു വിമര്ശനം. പിന്നാലെ പരസ്യ വിമര്ശനവുമായി മുഖ്യമന്ത്രിയെത്തി. പ്രളയം വീണ്ടും വരണമെന്ന് പറയുന്ന ചില വിവരദോഷികള് പുരോഹിതന്മാരുടെ ഇടയിലും ഉണ്ടാവുമെന്നാണ് ഈ പ്രസ്താവനയിലൂടെ വ്യക്തമാവുന്നതെന്ന് മുഖ്യമന്ത്രി കടന്നാക്രമിച്ചു. തര്ക്കുത്തരത്തിന് വേണ്ടിയല്ല താന് വിമര്ശനം ഉന്നയിച്ചതെന്നും ആശയങ്ങളില് ഏറ്റുമുട്ടാം എന്നതല്ലാതെ തനിക്കെതിരെ വ്യക്തിപരമായി നടത്തിയ പരാമര്ശങ്ങളില് പ്രതികരിക്കാനില്ലെന്നും ഇന്നലെ തന്നെ ഗീവര്ഗീസ് കൂറിലോസ് മറുപടി നല്കിയിരുന്നു.

പറഞ്ഞതില് ഉറച്ചുനില്ക്കുന്നു, ഇടതുപക്ഷം എന്റെ ഹൃദയപക്ഷം: ഗീവര്ഗീസ് മാര് കൂറിലോസ്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us