പി പി സുനീര് സിപിഐ രാജ്യസഭാ സ്ഥാനാര്ത്ഥി

രാജ്യസഭ സീറ്റിന് വേണ്ടി സിപിഐയും കേരള കോണ്ഗ്രസ് എമ്മും കടുംപിടുത്തം പിടിച്ചതോടെ വലിയ വിട്ടുവീഴ്ച സിപിഐഎം ചെയ്തിരുന്നു.

dot image

തിരുവനന്തപുരം: ഇടതുമുന്നണിയില് സിപിഐക്ക് അനുവദിക്കപ്പെട്ട രാജ്യസഭാ സീറ്റില് പി പി സുനീര് സ്ഥാനാര്ത്ഥി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഇരക്കാര്യം പ്രഖ്യാപിച്ചത്. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാണ് മലപ്പുറം പൊന്നാനി സ്വദേശിയായ സുനീര്. നിലവില് ഹൗസിംഗ് ബോര്ഡ് ചെയര്മാനാണ്. 2019 ലോക്സഭ തിരഞ്ഞെടുപ്പില് വയനാട് ലോക്സഭാ മണ്ഡലത്തില് എല്ഡിഎഫ് സ്ഥാനാര്ത്ഥിയായിരുന്നു.

രാജ്യസഭ സീറ്റിന് വേണ്ടി സിപിഐയും കേരള കോണ്ഗ്രസ് എമ്മും കടുംപിടുത്തം പിടിച്ചതോടെ വലിയ വിട്ടുവീഴ്ച സിപിഐഎം ചെയ്തിരുന്നു. തങ്ങള്ക്ക് അനുവദിക്കപ്പെട്ടിരുന്ന രാജ്യസഭ സീറ്റ് വിട്ടുനല്കിയാണ് സിപിഐഎം ഇരുപാര്ട്ടികളെയും തൃപ്തിപ്പെടുത്തിയത്. ഇതോടെ ഇരുപാര്ട്ടികള്ക്കും രാജ്യസഭ സീറ്റ് ലഭിക്കും.

നേരത്തെ സീറ്റ് കേരള കോണ്ഗ്രസ് എമ്മിന് നല്കണമെന്ന് സിപിഐ ആയുള്ള ചര്ച്ചയില് സിപിഐഎം മുന്നോട്ടുവെച്ചിരുന്നു. എന്നാല് ഈ നിര്ദേശം അംഗീകരിക്കാന് സിപിഐ തയ്യാറായില്ല. ഇതോടെയാണ് തങ്ങളുടെ സീറ്റ് വിട്ടുനല്കി പ്രശ്നം അവസാനിപ്പിക്കാന് തയ്യാറായത്.

ഇന്നത്തെ സിപിഐഎം സെക്രട്ടറിയേറ്റിലാണ് സീറ്റ് വിട്ടുകൊടുക്കുന്ന കാര്യത്തില് തീരുമാനമായത്. രാജ്യസഭ സീറ്റില് ഘടകകക്ഷികള്ക്ക് വേണ്ടി സീറ്റ് സാധാരണ സിപിഐഎം വിട്ടുകൊടുക്കാറില്ല. 200ല് ആര്എസ്പിക്ക് രാജ്യസഭ സീറ്റ് നല്കിയാണ് ഇതിലൊരു മാറ്റം വന്നത്.

കേരള കോണ്ഗ്രസ് എമ്മിനെ മുന്നണിയില് പിടിച്ചു നിര്ത്തണം എന്ന നിര്ബന്ധം സിപിഐഎമ്മിനുണ്ടായിരുന്നു. ലോക്സഭയില് ഉണ്ടായിരുന്ന ഒരു സീറ്റും നഷ്ടപ്പെട്ടതോടെ രാജ്യസഭ സീറ്റിന് മേല് മാണി ഗ്രൂപ്പ് പിടിവാശി പിടിക്കുകയായിരുന്നു. ഒകു ക്യാബിനറ്റ് പദവി നല്കാമെന്ന് സിപി ഐഎം വാഗ്ദാനം ചെയ്തെങ്കിലും മാണി ഗ്രൂപ്പ് സ്വീകരിച്ചിരുന്നില്ല. അതോടെയാണ് സീറ്റ് വിട്ടുകൊടുക്കാന് സിപിഐഎം തയ്യാറായത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us