സുരേഷ് ഗോപിയുടെ സഹപാഠി, ഇനി സഭയിലും ഇവര് ഒരുമിച്ച്; പക്ഷേ രണ്ട് പക്ഷത്ത്...

സുഹൃത്ത് കേന്ദ്രമന്ത്രിയാകുന്നുവെന്നതിനൊപ്പം ഒരുമിച്ച് പഠിച്ച രണ്ട് പേർ ലോക്സഭയിലുണ്ടെന്നത് ഈ സന്തോഷം ഇരട്ടിപ്പിക്കുന്നു

dot image

ബിജെപി എം പി സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ സംസ്ഥാനത്തുടനീളം ധാരാളം പേർ പടക്കം പൊട്ടിച്ചും കൊടി തോരണങ്ങൾ ചാർത്തിയും ആഘോഷിച്ചു. എന്നാൽ ഈ വിജയവും സ്ഥാനാരോഹണവും തങ്ങളുടേത് കൂടിയെന്ന പോലെ മനസ്സിൽ സൂക്ഷിക്കുന്ന കുറച്ചുപേരുണ്ട്. സുരേഷ് ഗോപിയുടെ കൂട്ടുകാർ. സുരേഷ് ജി എന്ന തങ്ങളുടെ സുഹൃത്ത് കേന്ദ്രമന്ത്രിയാകുന്നുവെന്നതിനൊപ്പം ഒരുമിച്ച് പഠിച്ച രണ്ട് പേർ ലോക്സഭയിലുണ്ടെന്നത് ഈ സന്തോഷം ഇരട്ടിപ്പിക്കുന്നു. സുരേഷ് ഗോപിക്കൊപ്പം പഠിച്ച് ഇനി ഒരുമിച്ച് ലോക്സഭയിലുണ്ടാകാൻ പോകുന്നത് മറ്റാരുമല്ല, കൊല്ലത്തിന്റെ എൻ കെ പ്രേമചന്ദ്രനാണ്. വിരുദ്ധ മുന്നണികളിലാണ് ഇരുവരും എങ്കിലും പഠനകാലത്ത് ഒരുമിച്ചായിരുന്നുവെന്നതാണ് ചിത്രങ്ങള് സഹിതം പുറത്തുവരുന്നത്.

സുരേഷ് ഗോപി കേന്ദ്രമന്ത്രിയായതോടെയാണ് സുഹൃത്തുക്കൾ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. എൻ കെ പ്രേമചന്ദ്രനും സുരേഷ് ഗോപിയും പ്രീഡിഗ്രി, ഡിഗ്രി വിദ്യാഭ്യാസം ഒരുമിച്ച് ഒരു ക്ലാസിലായിരുന്നു. 1975-80 കാലഘട്ടങ്ങളിൽ ഫാത്തിമ മാതാ കോളേജിലാണ് ഇവർ പഠിച്ചത്. സുവോളജിയായിരുന്നു വിഷയം. ഇരുവരുടെയും ക്ലാസ്മേറ്റ് ഇന്നസെന്റാണ് ഈ രസകരമായ രഹസ്യം വെളിപ്പെടുത്തിയത്.

കോളേജ് പഠനകാലത്ത് കംപൈൻസ്റ്റഡിയിലെല്ലാം സുരേഷ് ഗോപിയായിരുന്നു മാസ്റ്ററെന്നും എത്ര സിനിമ കണ്ട് കറങ്ങി നടന്നാലും കംപൈൻസ്റ്റഡി മുടക്കാറില്ലെന്നും ഇന്നസെന്റ് ഓർമ്മിച്ചെടുക്കുന്നു. പ്രേമചന്ദ്രനും സുരേഷ് ഗോപിയും ഒരുമിച്ചുള്ള ചിത്രങ്ങളും ഇന്നസെന്റ് പങ്കുവച്ചിട്ടുണ്ട്. ഫാത്തിമ മാതയിൽ വച്ചാണ് സുരേഷ് ഗോപി ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. സുവോളജി അസോസിയേഷൻ സെക്രട്ടറിയായായിരുന്നു മത്സരം. അന്ന് ആ മത്സരത്തിൽ അദ്ദേഹം ജയിച്ചു. പിന്നീട് സുരേഷ് ഗോപി സിനിമയിലേക്ക് തിരിഞ്ഞു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കും തിരിഞ്ഞു. അപ്പോഴും സൗഹൃദം തുടരുന്നുണ്ടെന്നാണ് സുരേഷിന്റെയും പ്രേമചന്ദ്രന്റെയും ഈ സഹപാഠി പറയുന്നത്.

സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിനും കൊല്ലത്തെ ഈ സൗഹൃദസംഘമുണ്ടായിരുന്നു. സൈലന്റ് വാലി സമരത്തിന്റെയടക്കം ഭാഗമായിരുന്ന കോളേജ് പഠനകാലം ഇന്നസെന്റ് ഇന്നും ഓർത്ത് വച്ചിരിക്കുന്നു. തൃശൂരിലെ വിജയമറിഞ്ഞ് വിളിച്ചപ്പോൾ അളിയാ എന്ന് വിളിച്ചു. എപ്പോഴും അങ്ങനെയാണ് പരസ്പരം വിളിക്കാറുള്ളതെന്നും സുരേഷ് ഗോപിയുടെ സുഹൃത്ത് ഇന്നസെന്റ് പറയുന്നു. ചിത്രങ്ങൾ സൂക്ഷിച്ച് വച്ചിരിക്കുന്നതുപോലെ ഈ കലാലയ സൗഹൃദവും ചേർത്ത് വക്കുകയാണ് ഇവർ.

'മന്ത്രിയായി തുടരും, മോദി മന്ത്രിസഭയുടെ ഭാഗമാകുന്നത് അഭിമാനം'; അഭ്യൂഹങ്ങള് നിഷേധിച്ച് സുരേഷ് ഗോപി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us