വഴി നടത്താൻ സമ്മതിക്കില്ല, പാരമ്പര്യം കാണിക്കണം, തൊഴിലാളി പ്രസ്ഥാനമെന്താണെന്ന് പഠിപ്പിക്കും:സിഐടിയു

തൊഴിലാളി വിരുദ്ധ നടപടി സ്വീകരിക്കുന്നത് കോർപറേറ്റുകളെ സഹായിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു

dot image

തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിനെ വഴി നടക്കാൻ അനുവദിക്കില്ലെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ദിവാകരൻ. ഡ്രൈവിങ് സ്കൂളുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ തൊഴിലാളികളുമായി അടിയന്തരമായി ചർച്ച നടത്തി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ വഴി നടത്തിക്കില്ലെന്നാണ് ഭീഷണി. ഗണേഷ് കുമാറിനെ എന്താണ് സിഐടിയുവെന്നും തൊഴിലാളി പ്രസ്ഥാനമെന്താണെന്നും പഠിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മാന്യമായാണ് മന്ത്രി ആന്റണി രാജു തൊഴിലാളി സംഘടനകളോട് പെരുമാറിയിരുന്നതെന്നും ദിവാകരൻ പറഞ്ഞു. ആർ ബാലകൃഷ്ണപ്പിള്ള ഗണേഷ് കുമാറിന്റെ പിതാവ് തൊഴിലാളികളുടെ അവസ്ഥ കേട്ട് തിരുത്തലുകൾ നടത്തിയിരുന്ന നേതാവാണെന്നും ഗണേഷ് കുമാർ ആ പാരമ്പര്യം കാണിക്കണമെന്നും ദിവാകരൻ പറഞ്ഞു. താൻ മാത്രമാണ് ശരി, തനിക്കു മാത്രമാണു വിവരമുള്ളതെന്നാണ് ഗണേഷ് ചിന്തിക്കുന്നതെന്നും ദിവാകരൻ വിമർശിച്ചു.

'മന്ത്രിയായി തുടരും, മോദി മന്ത്രിസഭയുടെ ഭാഗമാകുന്നത് അഭിമാനം'; അഭ്യൂഹങ്ങള് നിഷേധിച്ച് സുരേഷ് ഗോപി

തൊഴിലാളി വിരുദ്ധ നടപടി സ്വീകരിക്കുന്നത് കോർപറേറ്റുകളെ സഹായിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. ഈ നടപടിയിലൂടെ ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാണെന്നും ദിവാകരൻ പറഞ്ഞു. ഓൾ കേരള വർക്കേഴ്സ് യൂണിയൻ സെക്രട്ടേറിയറ്റിന് മുന്നിൽ ആരംഭിച്ച അനിശ്ചിത കാല ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us