ജോസ് കെ മാണിക്കെതിരെ വിമര്ശനം; ബിനു പുളിക്കകണ്ടത്തിനെ സിപിഐഎമ്മില് നിന്ന് പുറത്താക്കി

പാര്ട്ടി വിരുദ്ധ നടപടികളുടെ പേരിലാണ് പുറത്താക്കിയതെന്ന് സിപിഐഎം നേതാക്കള് അറിയിച്ചു

dot image

കോട്ടയം: കേരള കോണ്ഗ്രസ് നേതാവ് ജോസ് കെ മാണിക്കെതിരെ പരസ്യ പ്രസ്താവന നടത്തിയ പാലാ നഗരസഭ സിപിഐഎം കൗണ്സിലര് ബിനു പുളിക്കകണ്ടത്തിനെതിരെ പാര്ട്ടി നടപടി. ബിനുവിനെ പാര്ട്ടിയില് നിന്നും പുറത്താക്കി. ജോസ് കെ മാണിക്ക് രാജ്യസഭ സീറ്റ് നല്കിയതില് ബിനു വിമര്ശനം ഉന്നയിച്ചിരുന്നു. ഇതിലാണ് പാര്ട്ടി നടപടി. ബിനുവിനെ പുറത്താക്കിയ പാലാ ഏരിയ കമ്മിറ്റിയുടെ തീരുമാനത്തിന് കോട്ടയം ജില്ലാ കമ്മിറ്റി അംഗീകാരം നല്കി.

ജോസ് കെ മാണിക്ക് രാജ്യസഭ സീറ്റ് നല്കിയതില് സിപിഐഎം അണികള്ക്കും എതിര്പ്പുണ്ടെന്നും ജോസ് ജനങ്ങളില് നിന്ന് ഓടി ഒളിക്കുകയാണെന്നുമായിരുന്നു ബിനുവിന്റെ പ്രതികരണം. ജനങ്ങളെ നേരിടാന് മടിയുള്ളതുകൊണ്ടാണ് രാജ്യസഭയിലേക്ക് പോകുന്നത്. പിന്വാതിലിലൂടെ അധികാരത്തിലെത്താന് ശ്രമിക്കുന്നത് ശരിയല്ലെന്നും ബിനു പുളിക്കകണ്ടം പ്രതികരിച്ചു.

പാലായില് മത്സരിച്ചാല് ജോസ് കെ മാണി ഇനി വിജയിക്കില്ലെന്ന് അറിയാം. പാലായില് സിപിഐഎം വോട്ടുകള് കിട്ടിയാലും കേരള കോണ്ഗ്രസ് വോട്ടുകള് കിട്ടില്ല. നിലനില്പ്പിനായി അപേക്ഷിക്കുന്നവരോട് ബാലിശമായ യുദ്ധങ്ങള് നടത്തില്ലെന്നും ബിനു പറയുന്നു. പാലാ നഗരസഭ ചെയര്മാന് സ്ഥാനതെ ചൊല്ലിയുള്ള പ്രതിഷേധത്തില് മുന്നില് നിന്ന ആളാണ് ബിനു. കേരള കോണ്ഗ്രസിന് നഗരസഭ ചെയര്മാന് സ്ഥാനം നല്കിയപ്പോള് മുതല് ബിനു കറുത്ത വസ്ത്രം ധരിച്ചു പ്രതിഷേധത്തില് ആയിരുന്നു. രാജ്യ സഭ സീറ്റ് നല്കിയതിന് പിന്നാലെ കറുത്ത വസ്ത്രം ഉപേക്ഷിക്കുകയാണെന്നും ബിനു പുളിക്കകണ്ടം പ്രതികരിച്ചിരുന്നു.

നേരത്തെ പാലാ നഗരസഭയിലെ എയര്പോഡ് മോഷണ കേസ് സജീവമാക്കാന് മാണി ഗ്രൂപ്പ് ശ്രമിച്ചിരുന്നു. കേസില് ബിനു പുളിക്കക്കണ്ടത്തിനെ അറസ്റ്റ് ചെയ്യാന് പൊലീസിനു മേല് മാണി ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കള് സമ്മര്ദം ശക്തമാക്കിയിരുന്നു. തന്റെ എയര്പോഡ് നഗരസഭ കൗണ്സില് ഹാളില് വച്ച് സിപിഐഎം കൗണ്സിലര് ബിനു പുളിക്കക്കണ്ടം മോഷ്ടിച്ചു എന്നായിരുന്നു മാണി ഗ്രൂപ്പ് കൗണ്സിലര് ജോസ് ചീരാങ്കുഴിയുടെ പരാതി ഉയര്ത്തിയത്.

dot image
To advertise here,contact us
dot image