തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം സിപിഐഎമ്മിന്റെ ഡീജെനറേഷന് വ്യക്തമാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് നിയമസഭയില്. കേരളത്തിലെ ന്യൂനപക്ഷവും ഭൂരിപക്ഷത്തിലെ ഭൂരിപക്ഷവും സെക്യൂലറാണ്. സംസ്ഥാന സര്ക്കാരിന്റെ തെറ്റായ നടപടികളുടെ ഇര ഓരോ വീട്ടിലും ഉണ്ട്. ഇത് ഞങ്ങള് ഊന്നിപ്പറഞ്ഞു. ബിജെപി, സിപിഎം അവിശുദ്ധ കൂട്ടുകെട്ടുണ്ട്. പ്രകാശ് ജാവദേക്കര് എന്തിനാണ് ഇ പി ജയരാജനെ കാണുന്നത്. കരുവന്നൂരില് ഇഡിയെ വെച്ച് വിരട്ടി നിറുത്തുകയായിരുന്നില്ലേ. നിങ്ങളുടെ അടിത്തറ ഇളകണമെന്ന് ഞങ്ങള് ആഗ്രഹിക്കുന്നില്ലെന്നും സതീശന് വ്യക്തമാക്കി.
അവിടെ വരിക ബിജെപിയാണ്. നിങ്ങളുടെ സ്വന്തം പാര്ട്ടിക്കാര് നിങ്ങള്ക്ക് എതിരാണ്. നല്ല കമ്യൂണിസ്റ്റുകാര് ഞങ്ങള്ക്ക് വോട്ട് ചെയ്തു. അത് നിങ്ങള് നന്നാവാന് വേണ്ടിയാണ്. ജനങ്ങളുടെ എന്തെങ്കിലും ഒരു പ്രശ്നം നിങ്ങള് കൈകാര്യം ചെയ്യാറുണ്ടോ. പ്രോഗ്രസ് കാര്ഡ് പ്രസിദ്ധീകരിച്ച് ചിരിപ്പിക്കരുത്. ഈ തിരഞ്ഞെടുപ്പ് ഫലം ചില അപകടകരമായ സൂചനകള് നല്കുന്നുണ്ട്. അത് നാം പഠിക്കേണ്ടതുണ്ട്. സിപിഐഎമ്മിന് ഈ തെരഞ്ഞെടുപ്പില് ഉണ്ടായ ജീര്ണ്ണത പ്രധാനമാണ്. ബിജെപി നേതാക്കളും സിപിഐഎം നേതാക്കളും ഒരുമിച്ച് ബിസിനസ് നടത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ഷാഫി പറമ്പില് പാലക്കാട് എംഎല്എ സ്ഥാനം രാജിവെച്ചു