നായയെ മടിയിലിരുത്തി കാറോടിച്ചു; പള്ളിവികാരിക്കെതിരെ കേസെടുത്ത് എംവിഡി

ദൃശ്യം വികാരി തന്നെ സാമൂഹിക മാധ്യമത്തില് ഇടുകയായിരുന്നു

dot image

ആലപ്പുഴ: നായയെ മടിയിലിരുത്തി കാറോടിച്ച പള്ളിവികാരിക്കെതിരെ കേസെടുത്ത് മോട്ടോര്വാഹന വകുപ്പ്. നൂറനാട് പടനിലം കത്തോലിക്കാപള്ളി വികാരി കൊല്ലം പേരയം മിനിഭവനില് ഫാ. ബൈജു വിന്സന്റിനെതിരെ ആലപ്പുഴ ആര്ടിഒ എന്ഫോഴ്സ്മെന്റാണ് കേസെടുത്തത്. വാഹനം അപകടകരമായോടിച്ചതിന് ബൈജു വിന്സന്റിന്റെ ലൈസന്സ് റദ്ദാക്കും. സ്റ്റിയറിങ്ങിനും തനിക്കുമിടയില് നായയെ ഇരുത്തി വാഹനമോടിക്കുന്നതിന്റെ ദൃശ്യം വികാരി തന്നെ സാമൂഹികമാധ്യമത്തില് ഇടുകയായിരുന്നു. ഇതു പ്രചരിച്ചതോടെയാണ് മോട്ടോര്വാഹന വകുപ്പ് അന്വേഷണം നടത്തിയത്.

കാരണം ബോധിപ്പിക്കുന്നതിനായി ഫാ. ബൈജു തിങ്കളാഴ്ച എന്ഫോഴ്സ്മെന്റ് ആര്ടിഒ ആര് രമണന് മുന്പാകെ ഹാജരായി. ജൂണ് ആറിന് വൈകുന്നേരം അഞ്ചിന് ചാരുംമൂട്ടില്നിന്ന് പടനിലത്തേക്കുള്ള യാത്രയ്ക്കിടയിലാണു സംഭവം. എന്നാൽ നായയുടെ കാലിന്റെ ചികിത്സയ്ക്കായി മൃഗാശുപത്രിയില് പോയി മടങ്ങി വരികയായിരുന്നെന്നും അതുകൊണ്ടാണ് മടിയില് ഇരുത്തിയതെന്നുമായിരുന്നു ഫാ. ബൈജു വിന്സന്റിന്റെ വിശദീകരണം. ഇത് ഗതാഗത നിയമത്തിന്റെ ലംഘനമാണെന്ന് മോട്ടോര് വാഹനവകുപ്പ് ചൂണ്ടിക്കാട്ടി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us