ഷാഫി പറമ്പില് പാലക്കാട് എംഎല്എ സ്ഥാനം രാജിവെച്ചു

സ്പീക്കര് എഎന് ഷംസീറിന്റെ ഓഫീസില് നേരിട്ടെത്തി രാജി സമര്പ്പിച്ചു

dot image

തിരുവനന്തപുരം: ഷാഫി പറമ്പില് പാലക്കാട് എംഎല്എ സ്ഥാനം രാജിവച്ചു. വടകരയില് നിന്ന് ലോക്സഭാംഗമായി വിജയിച്ച സാഹചര്യത്തിലാണ് സ്പീക്കര് എഎന് ഷംസീറിന്റെ ഓഫീസില് നേരിട്ടെത്തി രാജി സമര്പ്പിച്ചത്. ഇതോടെ പാലക്കാട് നിയോജക മണ്ഡലത്തില് ഉപതെരഞ്ഞെടുപ്പ് നടക്കും. പാര്ലമെന്റിലേക്ക് പോകുമ്പോള് നിയമസഭയിലെ അനുഭവം കരുത്താകുമെന്ന് രാജിവെച്ച ശേഷം ഷാഫി പറമ്പില് പ്രതികരിച്ചു. പോയി തോറ്റിട്ട് വാ എന്ന് പറഞ്ഞല്ല പാലക്കാട്ടുകാര് തന്നെ വടകരക്ക് അയച്ചതെന്നും ഉപതെരഞ്ഞെടുപ്പിലും ആ രാഷ്ട്രീയ ബോധ്യം പാലക്കാട്ടുകാര്ക്ക് ഉണ്ടാകുമെന്നും ഷാഫി പറമ്പില് പറഞ്ഞു. വടകരയില് സിപിഐഎമ്മിലെ കെ കെ ശൈലജയെ തോല്പ്പിച്ചാണ് അദ്ദേഹം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

പാലക്കാട് എംഎല്എ ആയിരുന്നപ്പോഴാണ് അദ്ദേഹം വടകരയില് മത്സരിക്കാനെത്തുന്നത്. കഴിഞ്ഞ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളില് യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ തിരഞ്ഞെടുപ്പില് ഷാഫി പറമ്പില് ജയിച്ചത് 3859 വോട്ടിനാണ്. ലോക്സഭാ തെരഞ്ഞെടുപ്പില് ഇത്തവണ പാലക്കാട് നിയമസഭാ മണ്ഡലത്തില് നിന്ന് യുഡിഎഫിന് 52,779 വോട്ടാണ് ലഭിച്ചത്. രണ്ടാമതെത്തിയ ബിജെപിയേക്കാള് 9707 വോട്ട് യുഡിഎഫിന് അധികം ലഭിച്ചു.

നഗരസഭ പരിധിയിലും മികച്ച മുന്നേറ്റം നടത്താന് കോണ്ഗ്രസിന് കഴിഞ്ഞു. ഇതേ മുന്നേറ്റം തുടര്ന്നാല് ഉപതെരഞ്ഞെടുപ്പിലെ വിജയം ഉറപ്പെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്. ഷാഫി പറമ്പില് വടകരയില് മത്സരിക്കാന് വണ്ടി കയറിയപ്പോള് തന്നെ പാലക്കാട് പകരക്കാരനാര് എന്ന ചര്ച്ചകള് സജീവമായി ഉയര്ന്നിരുന്നു. യൂത്ത് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് മാങ്കൂട്ടത്തില്, വി ടി ബല്റാം എന്നിവരുടെ പേരുകളാണ് യുഡിഎഫില് നിന്ന് സജീവ പരിഗണനയിലുള്ളത്.

രാഹുലിന്റെ യാത്രയെ പഴംപൊരി,പൊറോട്ട യാത്ര എന്ന് പരിഹസിച്ചവരാണ് നിങ്ങള്;സിപിഐഎമ്മിനെതിരെ വിഷ്ണുനാഥ്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us