'ട്രോളിംഗ് നിരോധനം മഴക്കാലത്തല്ല വേണ്ടത്'; നിരോധനത്തിൽ പരിഷ്കരണം വേണമെന്ന് മത്സ്യത്തൊഴിലാളികൾ

ട്രോളിങ് ബോട്ടുകൾക്ക് 52 ദിവസത്തേക്കാണ് മത്സ്യബന്ധനത്തിന് നിരോധനമുള്ളത്

dot image

കൊല്ലം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആശാസ്ത്രീയമെന്ന് മത്സ്യത്തൊഴിലാളികൾ. യന്ത്രവത്കൃത ബോട്ടുകൾ മത്സ്യബന്ധനം നടത്തുന്നത് അടിത്തട്ടിൽ ഉള്ള മീനുകളെ ആണ്. അവ പെറ്റുപെരുകുന്നത് ഡിസംബർ മുതൽ ഫെബ്രുവരി വരെ ഉള്ള സമയങ്ങളിൽ ആയതിനാൽ നിരോധനം വേണ്ടത് ആ സമയത്ത് ആണെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.

ഉപരിതലത്തിൽ ജീവിക്കുന്ന മത്സ്യമായ മത്തിയെ സംരക്ഷിക്കുന്നതിനായാണ് 36 വർഷം മുമ്പ് പരീക്ഷണ അടിസ്ഥാനത്തിൽ ട്രോളിങ്ങ് നിരോധനം നടപ്പായത്. ട്രോളിംഗ് ബോട്ടുകൾ അടിത്തട്ടിലെ മത്സ്യത്തെ പിടികൂടുമ്പോൾ നിലവിലെ ട്രോളിംഗ് നിരോധന കാലയളവ് കൊണ്ട് അർത്ഥമില്ല. ട്രോളിംഗ് നിരോധന കാലയളവ് പരിഷ്കരിക്കണമെന്ന ആവശ്യം കാലങ്ങൾ ഏറെയായി ഉയർന്നിട്ടും അധികൃതർ ഇത് കേൾക്കാറേയില്ലന്നും മത്സ്യതൊഴിലാളികൾ പറയുന്നു.

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; അഞ്ചു ജില്ലകളിൽ യെല്ലോ അലേർട്ട്

ഞാറാഴ്ച്ച അർധരാത്രി മുതലാണ് ട്രോളിങ്ങ് നിരോധനം ആരംഭിച്ചത്. ട്രോളിങ് ബോട്ടുകൾക്ക് 52 ദിവസത്തേക്കാണ് മത്സ്യബന്ധനത്തിന് നിരോധനമുള്ളത്. പെൻഷൻ ലഭിക്കാതായതിന് പിന്നാലെ ട്രോളിംഗ് നിരോധനം കൂടി വരുന്നതോടെ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾ കൂടുതൽ ദുരിതത്തിലാവും എന്ന് ഇവർ പറയുന്നു. ഇന്ധന വിലയിലെ വര്ധനയും ബോട്ട് ഉടമകളെയും മത്സ്യതൊഴിലാളികളെയും കടുത്ത ദുരിതത്തിൽ ആക്കുന്നുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us