പുതിയ മദ്യനയം: ബാറുടമകളും എക്സൈസ് മന്ത്രിയുമായി ഇന്ന് ചർച്ച

മദ്യനയവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെയാണ് ബാറുടമകളും എക്സൈസ് മന്ത്രിയുമായുള്ള ചർച്ച

dot image

തിരുവനന്തപുരം: പുതിയ മദ്യനയവുമായി ബന്ധപ്പെട്ട് ബാറുടമകളും എക്സൈസ് മന്ത്രിയുമായുള്ള ചർച്ച ഇന്ന്. വിവിധ സംഘടനാ പ്രതിനിധികൾ മന്ത്രിയെ കാണും. ഇന്നും നാളെയുമായി നടക്കുന്ന ചർച്ചകൾക്ക് ശേഷമാകും സർക്കാർ നിലപാട്. സ്റ്റെയ്ക്ക്ഹോൾഡേഴ്സുമായുള്ള ചർച്ചകൾ നേരത്തെ തീരുമാനിച്ചതാണ്. മദ്യനയവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെയാണ് ബാറുടമകളും എക്സൈസ് മന്ത്രിയുമായുള്ള ചർച്ച.

അതിനിടെ പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന്റെ ആദ്യദിവസം മദ്യനയ വിവാദത്തിൽ സഭ സ്തംഭിച്ചിരുന്നു. മദ്യനയത്തില് എക്സൈസ് വകുപ്പിനെ ടൂറിസം വകുപ്പ് ഹൈജാക്ക് ചെയ്തുവെന്നാണ് പ്രതിപക്ഷ ആരോപണം. എക്സൈസ് വകുപ്പ് നോക്കുകുത്തിയായെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന് ആരോപിച്ചിരുന്നു. ഏറ്റവും അപകടകരമായ രീതിയില് അതാണ് ഈ കേസില് നടന്നതെന്നും വി ഡി സതീശന് പറഞ്ഞു. കെടുകാര്യസ്ഥതയാണ് സര്ക്കാരിന്റെ മുഖമുദ്ര. ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് പിണറായി വിജയനല്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമെന്നും പ്രതിപക്ഷനേതാവ് തിരുവനന്തപുരത്ത് പറഞ്ഞു.

ബാർ കോഴയിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. ബാർകോഴയിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണങ്ങളിലൊന്ന്. മന്ത്രിമാരും ഉദ്യോഗസ്ഥരും ബാറുടമകളുടെ പങ്കാളികളാണ്. ഇതിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷം ആരോപിച്ചു. ഗൂഢാലോചനയ്ക്ക് പിന്നാലെയാണ് പണപ്പിരിവ് നടന്നത്. ഇപ്പോൾ കാലം മുഖത്ത് നോക്കി കണക്ക് ചോദിക്കുകയാണെന്നും വി ഡി സതീശൻ പറഞ്ഞു.

ഡ്രൈ ഡേ പിന്വലിക്കല്, ബാര് പ്രവര്ത്തന സമയം കൂട്ടല് ഇവ സര്ക്കാര് ചെയ്തു തരുമ്പോള് തിരികെ എന്തെങ്കിലും ചെയ്യണം, അതിനായി പണപ്പിരിവ് വേണമെന്ന ബാറുടമ അനിമോന്റെ ശബ്ദ സന്ദേശമാണ് വിവാദമായത്. ശബ്ദ സന്ദേശം വിവാദമായതോടെ അനിമോനെ തള്ളി ബാര് ഉടമകളുടെ അസോസിയേഷന് രംഗത്ത് എത്തി. പിന്നാലെ ശബ്ദ സന്ദേശത്തില് സര്ക്കാര് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us