മത വിശ്വാസത്തിന്റെ മൂല്യങ്ങള് കാന്തപുരം ശരിയായ രീതിയില് പകര്ന്നു നല്കി; മുഖ്യമന്ത്രി

ശശി തരൂര് എംപിക്ക് കൈമാറിയാണ് പുസ്തകത്തിന്റെ പ്രകാശനകര്മം നിര്വഹിച്ചത്.

dot image

തിരുവനന്തപുരം: രാഷ്ട്രീയത്തില് മതം ഇടപെടുന്ന ഘട്ടമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസര്ക്കും എന്ന വിഭജനം അംഗീകരിക്കില്ല എന്ന നിശ്ചയത്തോടെ മതത്തെ ചിലര് രാഷ്ട്രീയ ആയുധമാക്കാന് ശ്രമിച്ചു. രാഷ്ട്രീയ അധികാരം എന്ന ലക്ഷ്യം നേടുന്നതിന് വേണ്ടിയാണ് അത് ചെയ്തത് ഇതിനെതിരായ വര്ദ്ധിച്ച ജാഗ്രത ആവശ്യമുള്ള ഘട്ടമാണെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ആത്മകഥ ' വിശ്വാസപൂര്വം' പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശശി തരൂര് എംപിക്ക് കൈമാറിയാണ് പുസ്തകത്തിന്റെ പ്രകാശനകര്മം നിര്വഹിച്ചത്.

പുസ്തകം മലബാറിന്റെ സാമൂഹിക സാംസ്കാരിക മുന്നേറ്റത്തിന്റെ ചരിത്രമാണ്. മത വിശ്വാസത്തിന്റെ മൂല്യങ്ങള് കാന്തപുരം ശരിയായ രീതിയില് പകര്ന്നു നല്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആത്മകഥയില് രാഷ്ട്രീയ വിഷയങ്ങളില് മൗനം പ്രകടിപ്പിക്കുന്നു. ആദ്യകാലത്ത് രാഷ്ട്രീയത്തില് താല്പര്യം കാണിച്ച കാന്തപുരം പിന്നീട് ആത്മീയതയില് ശ്രദ്ധ കേന്ദ്രീകരിച്ചു. യോജിക്കാനും വിയോജിക്കാനുമുള്ള ഒരു പൊതു മണ്ഡലം നമുക്കുണ്ട്. അത് തകര്ക്കാതിരിക്കാന് ശ്രമിക്കുകയാണ് നാം ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് രാഷ്ട്രീയത്തില് മതം ഇടപെടുന്ന ഘട്ടമാണ്. ന്യൂനപക്ഷങ്ങള്ക്കെതിരെ വിഷലിപ്തമായ പ്രചരണങ്ങള് നടന്നു. ഇതിനെ പ്രതിരോധിക്കുന്ന നിലപാടാണ് കാന്തപുരത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ഡൗണ് സമയം, ആശുപത്രിവാസത്തിന് ശേഷമുള്ള വിശ്രമസമയം എന്നിവ ഉപയോഗിച്ചാണ് എ പി അബൂബക്കര് മുസ്ലിയാര് ആത്മകഥ പൂര്ത്തിയാക്കിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us