'കാഫിറാരാണ്' എന്ന് കണ്ടുപിടിച്ചിട്ടേ പോരാട്ടം അവസാനിപ്പിക്കൂ; രാഹുല് മാങ്കൂട്ടത്തില്

ആറു ചോദ്യങ്ങള് ഉന്നയിച്ചാണ് രാഹുല് തന്റെ ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്

dot image

കൊച്ചി: കാഫിര് സ്ക്രീന് ഷോട്ടിന് പിന്നില് യൂത്ത് ലീഗ് നേതാവ് ഖാസിമല്ലായെന്ന കേരള പൊലീസിന്റെ അന്വേഷണ റിപ്പോര്ട്ടില് സന്തോഷമുണ്ടെന്ന് യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷന് രാഹുല് മാങ്കൂട്ടത്തില്. ലോക്സഭ തിരഞ്ഞെടുപ്പ് വേളയില് വടകരയിലെ എല്ഡിഎഫ് സ്ഥാനാര്ഥി കെ കെ ശൈലജയെ കാഫിര് എന്ന് വിശേഷിപ്പിച്ച് പ്രചരിച്ച പോസ്റ്റ് വ്യാജമാണെന്ന് സര്ക്കാര് ഹൈക്കോടതിയില് അറിയിച്ചതിന് പിന്നാലെയാണ് രാഹുല് ഫേസ്ബുക്കില് തന്റെ അഭിപ്രായം പങ്കുവെച്ചത്.

പോസ്റ്റര് പുറത്തിറക്കിയത് യൂത്ത് ലീഗ് നേതാവ് അല്ലെന്ന് സര്ക്കാര് ഹൈക്കോടതിയില് അറിയിച്ചു. യൂത്ത് ലീഗ് നേതാവ് പി കെ മുഹമ്മദ് ഖാസിം അല്ല പോസ്റ്റ് നിര്മിച്ചത് എന്നാണ് സര്ക്കാര് ഹൈക്കൊടതിയില് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്, 'കാഫിറാരാണ്' എന്ന് കണ്ടുപിടിച്ച് പൊതുസമൂഹത്തിന് മുന്നില് കൊണ്ടുവന്ന് നിര്ത്തിയിട്ടേ തങ്ങള് പോരാട്ടം അവസാനിപ്പിക്കൂവെന്ന് രാഹുല് പറഞ്ഞു.

അതൊരു വെല്ലുവിളിയല്ല, ഈ നാടിന്റെ നന്മയ്ക്കുവേണ്ടിയുള്ള തങ്ങളുടെ കടമയാണെന്നും സമൂഹ മാധ്യമങ്ങളില് പങ്കുവെച്ച കുറിപ്പില് രാഹുല് പറഞ്ഞു. സ്ക്രീന് ഷോട്ടിന് പിന്നില് യുഡിഎഫ് അല്ല എന്ന് തെളിഞ്ഞതോടെ ആറു ചോദ്യങ്ങള് ഉന്നയിച്ചാണ് രാഹുല് തന്റെ കുറിപ്പ് ആരംഭിക്കുന്നത്.

കാഫിര് പ്രചാരണം നടത്തിയത് യൂത്ത് ലീഗ് നേതാവ് അല്ലെങ്കില് പിന്നെ എന്തിനാണ് തികഞ്ഞ മതേതരവാദിയായ ഷാഫി പറമ്പില് എന്ന ചെറുപ്പക്കാരനെ നിങ്ങള് വര്ഗീയ ചാപ്പ കുത്താന് ശ്രമിച്ചത്?, എന്തിനാണ് കെ കെ ശൈലജയെന്ന ഇടതുപക്ഷ സ്ഥാനാര്ഥി തെരഞ്ഞെടുപ്പ് ദിവസം തന്നെ ഈ സ്ക്രീന് ഷോട്ടിന് പിന്നില് ഷാഫി പറമ്പിലിന്റെ അറിവുണ്ട് എന്ന ഹീനമായ ആരോപണം ഉന്നയിച്ചത്?, മുസ്ലിം നാമധാരിയായ ഒരു ചെറുപ്പക്കാരന് വര്ഗീയ വാദിയായിരിക്കണമെന്ന മുന്വിധി കലര്ന്ന ഇസ്ലാമോഫോബിയ തന്നെയാണോ എല്ഡിഎഫിനെയും നയിക്കുന്നത്? തുടങ്ങിയ ചോദ്യങ്ങളാണ് രാഹുല് ഉന്നയിച്ചത്.

കാഫിര് പോസ്റ്റ് വ്യാജം, നിര്മ്മിച്ചത് യൂത്ത്ലീഗ് നേതാവല്ലെന്ന് സര്ക്കാര് ഹൈക്കോടതിയില്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us