പാലക്കാട്: സംഘടനാപരമായ ദൗത്യമാണ് തന്നെ ഏൽപ്പിച്ചതെന്ന് പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ. തൃശ്ശൂർ ഡിസിസിയുടെ പ്രവർത്തനം ഊർജിതപ്പെടുത്തുകയാണ് ദൗത്യം. ഉപതെരഞ്ഞെടുപ്പിൽ പാലക്കാട്, ചേലക്കര സ്ഥാനാർത്ഥികളായി ബന്ധപ്പെട്ട ഒരു ചർച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുരളീധരന്റെ സാധ്യത തള്ളിക്കളയാൻ ആകില്ല എന്നാണ് താൻ പറഞ്ഞത്. ശക്തമായ സ്ഥാനാർത്ഥി വേണമെന്നുള്ളതാണ് തന്റെ അഭിപ്രായം. അത് പാർട്ടി നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർത്ഥി ആരായാലും പാലക്കാട് കോൺഗ്രസ് വിജയിക്കും. പാലക്കാട് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ടല്ല മുരളീധരനെ കണ്ടത്. സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടത് തന്റെ ജോലിയല്ലെന്നും വി കെ ശ്രീകണ്ഠൻ കൂട്ടിച്ചേർത്തു.
'ധീരനായ ഭരണകർത്താവ്, രാഷ്ട്രീയമാനം നൽകേണ്ടതില്ല': കരുണാകരന്റെ സ്മൃതികുടീരത്തിലെത്തി സുരേഷ് ഗോപിനേരത്തെ വി കെ ശ്രീകണ്ഠൻ കെ മുരളീധരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പില് തൃശ്ശൂരിലെ പരാജയത്തെ സംബന്ധിച്ച് ഇരുവരും ചര്ച്ച നടത്തുകയും ചെയ്തു. കെ മുരളിധരന് പാലക്കാട് മത്സരിക്കുന്ന കാര്യം തള്ളിക്കളയാന് കഴിയില്ലെന്ന് കൂടിക്കാഴ്ച്ചക്ക് ശേഷം ശ്രീകണ്ഠന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാല്, ഇക്കാര്യത്തില് തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്റാണ്. പാലക്കാട് കരുത്തനും ഊര്ജ്ജസ്വലനുമായ സ്ഥാനാര്ത്ഥി വരണം. തൃശ്ശൂരിലെ പാര്ട്ടിയിലെ പ്രശ്നങ്ങള് രമ്യമായി പരിഹരിക്കും. മുരളീധരനുമായി നടത്തിയ ചര്ച്ച പോസിറ്റീവാണെന്നും ശ്രീകണ്ഠന് പറഞ്ഞിരുന്നു. മുരളീധരന്റെ പരാജയത്തെിനുശേഷം തൃശ്ശൂര് ഡിസിസിക്കെതിരെ പ്രതിഷേധം ശക്തമാവുകയും ചെയ്തിരുന്നു.