മനുഷ്യത്വമുണ്ടെങ്കിൽ മുഖ്യമന്ത്രി മരിച്ചവരുടെ വീട്ടിലെത്തുമായിരുന്നു; വി മുരളീധരൻ

ദുരിന്തത്തിലെങ്കിലും രാഷ്ട്രീയം മാറ്റിവെക്കണമെന്നും കുറച്ചെങ്കിലും വിവേകം കാണിക്കണമായിരുനെന്നും വി മുരളീധരൻ

dot image

തിരുവനന്തപുരം: കുവൈറ്റ് തീ പിടിത്തം വലിയ ദുരന്തമാണെന്നും അതീവ ദു:ഖകരമായ സംഭവമാണെന്നും കേന്ദ്ര മന്ത്രി വി മുരളീധരൻ. കേന്ദ്ര സർക്കാർ വേണ്ട നടപടികൾ ചെയ്തുവെന്നും വിഷയത്തിൽ ഒരു അടിസ്ഥാനവുമില്ലാതെ കേന്ദ്രസർക്കാരിനെതിരെ മുഖ്യമന്ത്രി പെരുമാറുകയാണെന്നും വി മുരളീധരൻ ആരോപിച്ചു. മനുഷ്യത്വം അൽപ്പം ഉണ്ടെങ്കിൽ മുഖ്യമന്ത്രി മരിച്ചവരുടെ വീട് സന്ദർശികുമായിരുനെന്നും മുരളീധരൻ വിമർശിച്ചു.

കുവൈറ്റ് തീപിടിത്തത്തിൽ കേന്ദ്രസർക്കാർ ഗൗരവത്തോടെ വേണ്ട നടപടികൾ ചെയ്തു. വിദ്ദേശകാര്യ മന്ത്രിയടക്കം സ്ഥലത്തെത്തി. നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കേന്ദ്രസർക്കാർ നടപടിയെടുത്തിട്ടുണ്ട്. വിഷയത്തിൽ ഒരു അടിസ്ഥാനവുമില്ലാതെയാണ് കേന്ദ്രസർക്കാരിനെതിരെ മുഖ്യമന്ത്രി പെരുമാറുന്നത്. മനുഷ്യത്വം അൽപ്പം ഉണ്ടെങ്കിൽ മുഖ്യമന്ത്രി ഇന്നലെ മരിച്ചവരുടെ വീട്ടിൽ എത്തണമായിരുന്നു. ആർക്കാണ് കൃതജ്ഞത ഇല്ലാത്തതെന്നും വി മുരളീധരൻ ചോദിച്ചു.

കേന്ദ്രവിദേശകാര്യ മന്ത്രി മൃതദേഹം കൊണ്ടുവരേണ്ട കാര്യങ്ങൾ എല്ലാം ചെയ്തു. ആരോഗ്യ മന്ത്രി പിന്നെന്തിനാണ് പോകുന്നത്?മുഖ്യമന്ത്രി മരിച്ചവരുടെ വീട്ടിൽ സാന്നിധ്യം അറിയിച്ചില്ല. കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കിൽ സംസ്ഥാന സർക്കാരിന് വാദത്തിന് ഇരിക്കാം. തടസ്സം സൃഷ്ടിക്കാനാണ് മന്ത്രിയെ പറഞ്ഞയച്ചത്. ദുരന്തത്തിലെങ്കിലും രാഷ്ട്രീയം മാറ്റിവെക്കണമെന്നും കുറച്ചെങ്കിലും വിവേകം കാണിക്കണമായിരുനെന്നും വി മുരളീധരൻ പറഞ്ഞു. കേരളത്തിന്റെ ആരോഗ്യ മന്ത്രിയ്ക്ക് അവിടെ പോയിട്ട് ഒന്നും ചെയ്യാനില്ലെന്നും സംസ്ഥാന മന്ത്രി സംസ്ഥാനത്തിന്റെ ചുമതല എടുക്കണമെന്നും കേന്ദ്രമന്ത്രിയുടെ ചുമതല കേന്ദ്രവും എടുക്കുമെന്നും മുരളീധരൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത എസ്പിഒമാര്ക്ക് പ്രതിഫലം ലഭിച്ചില്ല; കാരണം പൊലീസിന്റെ വീഴ്ച

ആരോഗ്യമന്ത്രിയ്ക്ക് കഴിവില്ലാത്തതുകൊണ്ടല്ല കുവൈറ്റിൽ സംസ്ഥാന മന്ത്രിക്ക് ഒന്നും ചെയ്യാനില്ല. എന്നാൽ കഴിവിന്റെ കാര്യങ്ങൾ മെഡിക്കൽ കോളേജിൽ കാണുന്നുണ്ട്. ഓരോരുത്തരും ചെയ്യേണ്ട കർത്തവ്യങ്ങൾ ഭരണഘടനയിൽ പറയുന്നുണ്ട്. അത് മാത്രം ചെയ്താൽ മതിയെന്നും വി മുരളീധരൻ. നാളെ വർക്കലയിലെയും ആരുവിക്കരയിലെയും എംഎൽഎമാർ അങ്ങോട്ട് പോകണം എന്ന് പറഞ്ഞാൽ എന്ത് ചെയ്യും. രാജ്യത്തിന് പുറത്തുള്ള ഭരണഘടനാപരമായ കർത്തവ്യം നിർവഹിക്കുന്നതിൽ കേന്ദ്രത്തിന് എന്തെങ്കിലും പിഴവുണ്ടോ എന്ന് ചൂണ്ടിക്കാണിക്കാം. അതിനെക്കാൾ വലിയ തമാശ പ്രതിപക്ഷ നേതാവിന്റെ കാര്യത്തിലാണ്. ശശി തരൂരിനെ വിളിച്ചു പറഞ്ഞിരുന്നെങ്കിൽ ശശി തരൂർ പറഞ്ഞു കൊടുത്തേനെ കഴിഞ്ഞ കാലങ്ങളിൽ പാലിച്ചിട്ടുള്ള കീഴ് വഴക്കം എന്താണെന്ന്. ഇത് ബസ്റ്റാൻഡ് അല്ല ചെന്നാൽ ഉടൻ കയറി പോകാനെന്നും അതിന് പൊളിറ്റിക്കൽക്ലിയറന്സ് വേണമെന്നും മുരളീധരൻ പറഞ്ഞു.

ഇത്തരം വിവരക്കേടിനെ നരേന്ദ്രമോദിയെ പഴിച്ചിട്ട് കാര്യമില്ല. ഇങ്ങനെയുള്ള വിമർശനങ്ങൾ രാഷ്ട്രീയമായി ബിജെപിക്ക് ഗുണം ചെയ്യുമെന്നും മുരളീധരൻ. തൃശ്ശൂരിൽ കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം സുരേഷ് ഗോപി ഇന്ദിരാഗാന്ധി ഭാരതത്തിന്റെ മാതാവെന്ന പോലെ കെ കരുണാകരൻ കോണ്ഗ്രസിന്റെ പിതാവാണെന്ന് പറഞ്ഞ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മുരളീധരൻ പറഞ്ഞു. സുരേഷ് ഗോപി മന്ത്രിയെന്ന നിലയിൽ ധരാളം പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹം എന്താണ് ഉദേശിച്ചത് എന്ന് അദ്ദേഹത്തിനോട് ചോദിച്ചു വ്യക്തമാക്കണമെന്നും മുരളീധരൻ പറഞ്ഞു.

dot image
To advertise here,contact us
dot image