കൊച്ചി കോര്പ്പറേഷൻ മാലിന്യ ശേഖരണം; ടാങ്കറുകള്ക്ക് കരാര് നീട്ടി നല്കിയതില് ക്രമക്കേടെന്ന് ആരോപണം

കരാര് നീട്ടി നല്കിയതില് ക്രമക്കേടും സ്വജന പക്ഷപാതവും നിയമ വിരുദ്ധതയുമുണ്ടെന്നാണ് ആക്ഷേപം.

dot image

കൊച്ചി: കൊച്ചി കോര്പ്പറേഷനിലെ മാലിന്യ ശേഖരണത്തിനുള്ള ടാങ്കറുകള്ക്ക് കരാര് നീട്ടി നല്കിയതില് ക്രമക്കേടെന്ന് ആരോപണം. അനുമതി നീട്ടാനായി മാത്രം കൊച്ചി കോര്പ്പറേഷന് റദ്ദാക്കിയത് അഞ്ച് ടെന്ഡറുകള്. കരാര് നീട്ടി നല്കിയതില് ക്രമക്കേടും സ്വജന പക്ഷപാതവും നിയമ വിരുദ്ധതയുമുണ്ടെന്നാണ് ആക്ഷേപം. അഞ്ചാം ടെന്ഡര് അനുസരിച്ച് കരാര് നടപ്പാക്കുന്നതില് തീരുമാനമെടുക്കണമെന്ന ഹൈക്കോടതിയുടെ നിര്ദ്ദേശവും കൊച്ചി കോര്പ്പറേഷന് അവഗണിച്ചു.

കരാര് അനുസരിച്ച് ടിപ്പര് ലോറികള് വഴിയാണ് നഗരസഭയുടെ എല്ലാ ഡിവിഷനുകളില് നിന്നും മാലിന്യം നീക്കം ചെയ്യുന്നത്. ഇതിനുള്ള ടെന്ഡര് കോര്പ്പറേഷനില് നിന്ന് 2021ല് നേടിയത് എംഎ താഹ എന്ന ഫോര്ട്ട് കൊച്ചി സ്വദേശി ആയിരുന്നു. 2022 സെപ്തംബര് ആറിന് എംഎ താഹയുടെ ആദ്യ കരാര് കാലാവധി പൂര്ത്തിയായി. ഇതിന് ശേഷം കഴിഞ്ഞ രണ്ട് വര്ഷവും എംഎ താഹയ്ക്ക് കോര്പ്പറേഷന് ടിപ്പര് ലോറി കരാര് നീട്ടി നല്കി. കരാര് നീട്ടിയതില് വന് ക്രമക്കേടും സ്വജന പക്ഷപാതവും നിയമ വിരുദ്ധതയുമുണ്ടെന്നാണ് ആക്ഷേപം.

മാനുവല് ടെന്ഡര് വിളിക്കരുതെന്നും ടെന്ഡര് നടപടികള് സുതാര്യമായി ഓണ്ലൈനായി നടത്തണമെന്നുമാണ് സര്ക്കാരിന്റെ ഉത്തരവ്. ഇത് മറികടന്ന് കൊച്ചി കോര്പ്പറേഷന് മൂന്ന് തവണ മാനുവല് ടെന്ഡര് വിളിച്ചു. മൂന്ന് ടെന്ഡറുകളും സാങ്കേതിക കാരണങ്ങളുടെ പേരില് കോര്പ്പറേഷന് റദ്ദാക്കി. ടെന്ഡര് നടപടികള് റദ്ദാക്കിയതിന്റെ മറവില് എംഎ താഹയ്ക്ക് കോര്പ്പറേഷന് കരാര് പുതുക്കി നല്കി. നാലാമത്തെ ടെന്ഡറില് എംഎ താഹ പങ്കെടുത്തില്ല. ടെന്ഡര് നടപടികളില് നിയമവിരുദ്ധതയുണ്ടെന്നും റദ്ദാക്കണമെന്നുമുള്ള കരാറുകാരന്റെ കത്ത് അംഗീകരിച്ച് നാലാം ടെന്ഡറും കോര്പ്പറേഷന് റദ്ദാക്കി. അഞ്ചാം ടെന്ഡറില് ഒന്നാമതെത്തിയത് ഹൈക്കോടതിയിലെ ഹര്ജിക്കാരായ സ്റ്റാര് കണ്സ്ട്രക്ഷന്സ്. ഇതില് സ്ഥിരം കരാറുകാരന് മൂന്നാം സ്ഥാനത്തായി.

കോര്പ്പറേഷന് താല്പര്യമുള്ളയാള്ക്ക് കരാര് ലഭിക്കില്ലെന്ന് വ്യക്തമായതോടെ കോര്പ്പറേഷന് അഞ്ചാം ടെന്ഡറും റദ്ദാക്കി. ടിപ്പറുകള്ക്ക് ക്വാട്ട് ചെയ്ത പ്രതിദിന തുക ഉയര്ന്നതാണെന്നതായിരുന്നു ടെന്ഡര് റദ്ദാക്കാനുള്ള കാരണം. അഞ്ചാം ടെന്ഡര് റദ്ദാക്കിയത് ചോദ്യം ചെയ്ത് ടെന്ഡറില് ഒന്നാമതെത്തിയ സ്റ്റാര് കണ്സ്ട്രക്ഷന്സ് ഹൈക്കോടതിയെ സമീപിച്ചു. അഞ്ചാം ടെന്ഡര് അനുസരിച്ച് സ്റ്റാര് കണ്സ്ട്രക്ഷന്സിന് കരാര് നല്കാനുള്ള തീരുമാനം ഒരുമാസത്തിനകം സ്വീകരിക്കണമെന്നായിരുന്നു മാര്ച്ചില് കോര്പ്പറേഷന് ഹൈക്കോടതി നല്കിയ നിര്ദ്ദേശം. എന്നാല് ഹൈക്കോടതി ഉത്തരവ് പാലിക്കാന് കോര്പ്പറേഷന് തയ്യാറായില്ല.

ഗുണ്ടാ അഴിഞ്ഞാട്ടവും പൊലീസ്- ഗുണ്ടാ ബന്ധവും ചർച്ച ചെയ്യാൻ ഇന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം

ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഒരുമാസത്തിനകം തീരുമാനവുമെടുത്തില്ല. മാലിന്യ നീക്കത്തിനുള്ള ടിപ്പര് ടെന്ഡര് തര്ക്കത്തില് ആദ്യ കരാറുകാരന് അനുകൂലമായ നിലപാട് കോര്പ്പറേഷന് തുടരുന്നതാണ് കാരണം. ഇതോടെ ടെന്ഡറില് ഒന്നാമതെത്തിയ സ്റ്റാര് കണ്സ്ട്രക്ഷന്സ് കോടതിയലക്ഷ്യ ഹര്ജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us