ഞായറാഴ്ചകളിലും ബക്രീദിനും ഹെഡ്മാസ്റ്റര് ജോലിക്കെത്തണമെന്ന വാര്ത്ത അവാസ്തവം; വിദ്യാഭ്യാസ ഡയറക്ടര്

'ചില മാധ്യമങ്ങളില് വസ്തുതാ വിരുദ്ധമായ വാര്ത്ത വന്നിരുന്നു'

dot image

തിരുവനന്തപുരം: ഞായറാഴ്ചകളിലും ബക്രീദ് ദിനത്തിലും സ്കൂളിലെത്തി ഹെഡ്മാസ്റ്റര്മാര് ജോലിയെടുക്കണം എന്ന വാര്ത്ത അവാസ്തവമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര് എസ് ഷാനവാസ് അറിയിച്ചു. സംസ്ഥാനത്തെ സര്ക്കാര് എയ്ഡഡ് സ്കൂളുകളിലെ തസ്തിക നിര്ണയം പൂര്ത്തീകരിക്കുന്നതിനുള്ള പ്രവര്ത്തനങ്ങള് നടന്നുവരികയാണ് . തസ്തികനിര്ണയ ഡാറ്റ ഓണ്ലൈനായി ഉറപ്പുവരുത്തുന്നതിന് ജൂണ് 20 വരെ ഹെഡ്മാസ്റ്റര്മാര്ക്ക് സമയം അനുവദിച്ചിരുന്നു. പല ജില്ലകളിലും ഈ പ്രക്രിയ പൂര്ത്തിയായ അവസ്ഥയിലാണ്. എന്നാല് ചില മാധ്യമങ്ങളില് ഞായറാഴ്ചകളിലും ബക്രീദ് ദിനത്തിലും സ്കൂളിലെത്തി ഹെഡ്മാസ്റ്റര്മാര് ഈ പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കണമെന്ന് രീതിയിലുള്ള വാര്ത്ത കണ്ടിരുന്നു. ഇത് വസ്തുതാ വിരുദ്ധമാണ്.

ഈ പ്രവൃത്തി അധ്യാപകര്ക്ക് ഓണ്ലൈനായി വീട്ടിലിരുന്ന് തന്നെ പൂര്ത്തീകരിക്കാവുന്നതാണ്. തുടര്ച്ചയായി തീയതി നിശ്ചയിക്കുക വഴി ഉണ്ടായ നോട്ടപ്പിശകിനെ തുടര്ന്ന് പൊതു അവധി ദിവസങ്ങള് കടന്നു കൂടിയതുമായി ബന്ധപ്പെട്ട ആക്ഷേപം ശ്രദ്ധയില്പ്പെട്ട ഉടന് തന്നെ പുതുക്കിയ സര്ക്കുലര് പുറപ്പെടുവിച്ചിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us