സെക്കന്റുകള് നീണ്ട് ഭൂചലനം, വലിയ മുഴക്കം കേട്ടെന്ന് നാട്ടുകാര്; സിസിടിവി ദൃശ്യങ്ങള് പുറത്ത്

വീടിന് മുമ്പിൽ സ്ഥാപിച്ച സിസി ടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്

dot image

തൃശൂർ: തൃശൂരില് ഇന്ന് പുലർച്ചെയുണ്ടായ ഭൂചലനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. വീടിന് മുമ്പിൽ സ്ഥാപിച്ച സിസി ടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ജില്ലകളുടെ വിവിധ ഭാഗങ്ങളിലാണ് കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിന്റെ തുടർച്ചയായി ഇന്ന് വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. പുലര്ച്ചെ 3.55 നാണ് ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളം, എരുമപ്പെട്ടി, വേലൂര്, വടക്കാഞ്ചേരി മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വലിയ മുഴക്കം കേട്ടുവെന്നാണ് നാട്ടുകാര് പറയുന്നത്. ഭൂചലനം ഏതാനും സെക്കന്റുകളോളം നീണ്ടു നിന്നു.

പാലക്കാട് ജില്ലയിലെ തൃത്താല, തിരുമറ്റിക്കോട്, ആനക്കര തുടങ്ങിയ പ്രദേശങ്ങളിലും പ്രകമ്പനമുണ്ടായി. വീടുകൾക്ക് വലിയ വിള്ളലുകളടക്കം നാശ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഭൂചലനത്തില് എന്തെങ്കിലും നാശനഷ്ടമുണ്ടായെങ്കില് അടുത്തുള്ള വില്ലേജ് ഓഫീസില് ഉടന് വിവരമറിയിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങള് നിര്ദേശിച്ചിട്ടുണ്ട്. ഭാരതപ്പുഴയോട് ചേര്ന്ന് കിടക്കുന്ന മേഖലകളിലാണ് ഭൂചലനമുണ്ടായത്. സംഭവത്തില് ആളപായമൊന്നും റിപ്പോര്ട്ട് ചെയ്തിട്ടില്ല.

ഇന്നലെ രാവിലെ 8.15 ഓടെ തൃശൂരും പാലക്കാടും ഭൂചലനം അനുഭവപ്പെട്ടിരുന്നു. തൃശ്ശൂരില് തൃശൂരില് ഗുരുവായൂര്, കുന്ദംകുളം, ചൊവ്വന്നൂര് തുടങ്ങിയ പ്രദേശങ്ങളിലാണ് ഇന്നലെ നേരിയ ഭൂചലനമുണ്ടായത്. പാലക്കാട് തിരുമിറ്റക്കോടാണ് ഇന്നലെ ഭൂചലനം അനുഭവപ്പെട്ടത്. മൈനിങ്, ജിയോളജി ഉദ്യോഗസ്ഥർ ഇന്നലെ പരിസരങ്ങളിൽ പരിശോധന നടത്തിയിരുന്നെങ്കിലും കാരണം കണ്ടെത്താനായിരുന്നില്ല. അടുത്ത ദിവസങ്ങളിലും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കാനാണ് ജിയോളജി വകുപ്പിന്റെ തീരുമാനം.

തൃശ്ശൂരിലും പാലക്കാടും ഇന്ന് വീണ്ടും ഭൂചലനം
dot image
To advertise here,contact us
dot image